സൂപ്പര്‍ഹിറ്റ് മലയാളം ചിരിപ്പടം ഒടിടിയില്‍

padakkalam
padakkalam

ഷറഫുദ്ദീൻ പ്രധാന കഥാപാത്രമായി വന്ന പുതിയ  ചിത്രമാണ് പടക്കളം. ആഗോള ബോക്സ് ഓഫീസില്‍ 17.4 കോടി രൂപയാണ് ആകെ നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്കിന്റെ റിപ്പോര്‍ട്ട്. മികച്ച പ്രതികരണം നേടിയ പടക്കളം ഒടിടിയില്‍ സ്‍ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. ജിയോ ഹോട്‍സ്റ്റാറിലൂടെയാണ് പടക്കളം സിനിമ ഒടിടിയില്‍ സ്‍ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.

tRootC1469263">

സമീപകാല മലയാള സിനിമയിൽ ഏറ്റവും വലിയ മുതൽമുടക്കുള്ള ക്യാമ്പസ് ചിത്രം കൂടിയാണ് പടക്കളമെന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്‍ത ഈ ചിത്രം വിജയ് ബാബു, വിജയ് സുബ്രഹ്‍മണ്യം എന്നിവരാണ് നിർമ്മിച്ചിരിക്കുന്നത്. യുവാക്കളുടെ വികാരവിചാരങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയുള്ള ഒരു ക്ലീൻ എന്റര്‍ടെയ്‍നറായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം. ഫാലിമി ഫെയിം സന്ധീപ് പ്രദീപ്, സാഫ് (വാഴ ഫെയിം), അരുൺ അജികുമാർ, യൂട്യൂബർ അരുൺ പ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

സുരാജ് വെഞ്ഞാറമൂടും ഷറഫുദ്ദീനൊപ്പം ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്. ഇഷാൻ ഷൗക്കത്ത്, പൂജ മോഹൻരാജ് എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലത്തുന്നു. 

Tags