39 ലക്ഷം രൂപ തട്ടിയെടുത്തു; മുൻകൂർ ജാമ്യ ഹ‍ർജി നടി സണ്ണി ലിയോൺ പിൻവലിച്ചു

sunny-leone
 കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ഭർത്താവ് ഡാനിയൽ വെബെറും ഇവരുടെ കമ്പനി ജീവനക്കാരനായ സുനിൽ രജനിയും നൽകിയ ഹ‍ർജി കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ്​ മുൻകൂർ ജാമ്യ ഹ‍ർജി നടി പിൻവലിച്ചത്.

കേരളത്തിലും വിദേശത്തുമായി പരിപാടികളിൽ പങ്കെടുക്കാമെന്ന് പറഞ്ഞ് 39 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലെ മുൻകൂർ ജാമ്യ ഹ‍ർജി പിൻവലിച്ചു ബോളിവുഡ് നടി സണ്ണി ലിയോൺ. 

 കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ഭർത്താവ് ഡാനിയൽ വെബെറും ഇവരുടെ കമ്പനി ജീവനക്കാരനായ സുനിൽ രജനിയും നൽകിയ ഹ‍ർജി കോടതിയുടെ പരിഗണനയിലുണ്ട്. ഈ സാഹചര്യത്തിലാണ്​ മുൻകൂർ ജാമ്യ ഹ‍ർജി നടി പിൻവലിച്ചത്.

2019 ലാണ് പെരുമ്പാവൂർ സ്വദേശി ഷിയാസ് കുഞ്ഞുമുഹമ്മദ് നൽകിയ പരാതിയിൽ സണ്ണി ലിയോൺ അടക്കമുള്ളവർക്കെതിരെ കേസെടുത്തത്. ക്രൈംബ്രാഞ്ചാണ് ഇതുമായി ബന്ധപ്പെട്ട കേസ് ​ അന്വേഷിക്കുന്നത്.

2019ൽ കൊച്ചിയിൽ വാലന്റൈൻസ് ഡേ പരിപാടിയിൽ പങ്കെടുക്കാമെന്നുള്ള കരാർ ഉണ്ടാക്കി പണം കൈപ്പറ്റി വഞ്ചിച്ചെന്നായിരുന്നു ഷിയാസ് നൽകിയ പരാതി. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടിയും ഭർത്താവും നൽകിയ ഹർജിയിൽ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്​ കോടതി സ്​റ്റേ അനുവദിക്കുകയും ചെയ്തിരുന്നു.

Share this story