സണ്ണി ഡിയോളിനെ നായകനാക്കി എം പത്മകുമാര്‍ ഒരുക്കുന്ന ഹിന്ദി ചിത്രം 'സൂര്യ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജോസഫ്,ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി,നായാട്ട്, എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് തിരക്കഥ രചിച്ച ഷാഹി കബീര്‍ ആണ്.
'ജോസഫ്' ഉള്‍പ്പെടെ മലയാള സിനിമയില്‍ നിരവധി ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ എം. പത്മകുമാര്‍ ഇനി ബോളിവുഡിലേക്ക്. എം പത്മകുമാറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ആദ്യ ബോളിവുഡ് സിനിമയായ ''സൂര്യ'' യില്‍ സൂപ്പര്‍താരം സണ്ണി ഡിയോള്‍ നായകനാകുന്നു. ജയ്പൂര്‍, ഉദയ്പൂര്‍, മുംബൈ എന്നിവിടങ്ങളില്‍ വെച്ച് ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ ഇന്ന് സണ്ണി ഡിയോളിന്റെ എഫ്.ബി പേജിലൂടെ പുറത്തിറങ്ങി.
പ്രഗ്യാ ജയ്‌സ്വാള്‍, തനുശ്രി ചക്രവര്‍ത്തി എന്നിവര്‍ നായികമാരാവുന്ന ചിത്രം നവംബര്‍ 20 ന് റിലീസിനെത്തും.
ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് ജോസഫ്,ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി,നായാട്ട്, എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് തിരക്കഥ രചിച്ച ഷാഹി കബീര്‍ ആണ്. കരണ്‍ റസ്ദാന്‍, നീരജ് പാഠക്, മായങ്ക് ശര്‍മ്മ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു.
ഒരു അഭിനേതാവ് എന്ന നിലയില്‍ സണ്ണി ഡിയോളിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ സിനിമയുടെ ഹൈലൈറ്റ് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
.jpg)


