നിങ്ങള്‍ നമ്മുടെ സിനിമകള്‍ ജീവൻ നല്‍കി. നിങ്ങളില്ല എന്നതുമായി പൊരുത്തപ്പെടാൻ ആകുന്നില്ല..സുനില്‍ ബാബുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി ദുല്‍ഖര്‍

dulquer
നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി താൻ പ്രാര്‍ഥിക്കുന്നു

സിനിമ കലാ സംവിധായകനും പ്രൊഡക്ഷൻ ഡിസൈനറുമായ സുനില്‍ ബാബുവിന്റെ മരണത്തിന്റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകര്‍. സുനില്‍ ബാബുവിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ദുല്‍ഖര്‍.

ഹൃദയം വേദനിക്കുന്നു. തന്റെ കഴിവിനെ കുറിച്ച് കൊട്ടിഘോഷിക്കാതെ നിശബ്‍ദമായി സ്വന്തം ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ആള്‍. ഓര്‍മകള്‍ക്ക് നന്ദി സുനിലേട്ടാ. നിങ്ങള്‍ നമ്മുടെ സിനിമകള്‍ ജീവൻ നല്‍കി. നിങ്ങളില്ല എന്നതുമായി പൊരുത്തപ്പെടാൻ ആകുന്നില്ല. 

നിങ്ങളുടെ കുടുംബത്തിനും പ്രിയപ്പെട്ടവര്‍ക്കും വേണ്ടി താൻ പ്രാര്‍ഥിക്കുന്നു എന്നും ദുല്‍ഖര്‍ എഴുതിയിരിക്കുന്നു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സുനിലിന്റെ മരണം സംഭവിച്ചത്. ഹൃയാഘാതത്തെ തുടര്‍ന്നായിരുന്നു സുനിലിന്റെ മരണം. 

Share this story