സുന്ദീപ് കിഷൻ വിജയ് സേതുപതി ചിത്രം മൈക്കിൾ ഒടിടിയിൽ റിലീസ് ചെയ്തു

sdh


സുന്ദീപ്  കിഷൻ നായകനാകുന്ന മൈക്കിൾ ഒടിടിയിൽ റിലീസ് ചെയ്തു .  രഞ്ജിത് ജയക്കൊടി സംവിധാനം ചെയ്യുന്ന ചിത്ര൦ ഒരു ആക്ഷൻ പടമാണ് . വിജയ് സേതുപതി, അനസൂയ ഭരദ്വാജ്, വരലക്ഷ്മി ശരത്കുമാർ, വരുൺ സന്ദേശ്, ദിവ്യാൻഷ കൗശിക് എന്നിവരും അഭിനയിക്കുന്നു.  ചിത്രം ആഹായിൽ റിലീസ് ആയി.

കരൺ സി പ്രൊഡക്ഷൻസ് എൽഎൽപി, ശ്രീ വെങ്കിടേശ്വര സിനിമാസ് എൽഎൽപി എന്നിവയുടെ ബാനറുകളിൽ ഭരത് ചൗധരിയും പുസ്കൂർ റാം മോഹൻ റാവുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ഛായാഗ്രാഹകൻ കിരൺ കൗശിക്, സംഗീതസംവിധായകൻ സാം സിഎസ് എന്നിവരും ചിത്രത്തിന്റെ സാങ്കേതിക സംഘത്തിലുണ്ട്. ത്രിപുരനേനി കല്യാൺ ചക്രവർത്തി, രാജൻ രാധാമണലൻ, രഞ്ജിത് ജയക്കൊടി എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. തെന്നിന്ത്യൻ ഭാഷകൾക്ക് പുറമെ ഹിന്ദിയിലും മൈക്കിൾ പുറത്തിറങ്ങും.
 

Share this story