പൊന്നോമനകളുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ച് നടി സുമ ജയറാം

കാത്തിരിപ്പിനൊടുവിൽ ലഭിച്ച പൊന്നോമനകളുടെ ഒന്നാം പിറന്നാള്‍ ആഘോഷിച്ച് നടി സുമ ജയറാം. താരം ഇതിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
ജംഗിള്‍ തീമില്‍ ഒരുക്കിയ പിറന്നാള്‍ പാര്‍ട്ടിയുടെ ഈ വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്. പച്ച ആയിരുന്നു തീം കളര്‍. പച്ച നിറത്തിലുള്ള ഫ്ലോറല്‍ ഗൗണ്‍ ആയിരുന്നു സുമ ജയറാം ധരിച്ചത്. പിറന്നാള്‍ പാര്‍ട്ടിക്കിടെ സുമയും ലല്ലുവും നൃത്തം ചെയ്യുന്ന വീഡിയോയും താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.
2013-ല്‍ ആയിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും ഇരട്ട കുട്ടികള്‍ പിറന്നത്.രണ്ടും ആൺകുഞ്ഞുങ്ങളാണ് ഇവര്‍ക്ക് ജനിച്ചത്. ആന്‍റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേര്.