“സുഖിനോ ഭവന്തു”ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
Jun 11, 2025, 19:45 IST


പ്രകാശ് വാടിക്കൽ രചനയും സംവിധാനവും നിർവഹിക്കുന്ന “സുഖിനോ ഭവന്തു” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.കേരള ഫിലിം ക്രിറ്റിക്സിന്റെ രണ്ട് അവാർഡ് നേടിയ ഈ ചിത്രത്തിൽ സംവിധായകൻ ഗിരീഷ് കുന്നുമ്മൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡോക്ടർ ഷിബു ജയരാജ്,പ്രകാശ് ചെങ്ങൽ,ഗോഡ്വിൻ, ശ്യാം കൊടക്കാട്, സുരേഷ് കോഴികോട്, സുകേഷ്, ബീന, വീണവേണുഗോപാൽ, നിഷനായർ, ആർച്ച കല്യാണി,നീതു ചേകാടി തുടങ്ങിയവരും അഭിനയിക്കുന്നു.ജിതേഷ് ആദിത്യ ഛായാഗ്രഹണം നിർവഹിക്കുന്നു.പ്രമോദ് കാപ്പാട് എഴുതിയ വരികൾക്ക് മോഹൻ സിത്താര സംഗീതം പകരുന്നു.മധു ബാലകൃഷ്ണൻ, മോഹൻ സിതാര, രാധിക അശോക്, ദേവനന്ദ ഗിരീഷ് എന്നിവരാണ് ഗായകർ.ജൂലൈ അവസാനവാരം ചിത്രം തിയറ്ററുകളിലെത്തും.