“ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?” ഇനി ആ വിളിയില്ലെന്ന് സുരഭി ലക്ഷ്മി

google news
surabhi
എനിക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ “നമ്മൾ കോമഡി ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്,നിനക്ക് കിട്ടിയ അവാർഡ് നമ്മൾക്ക് എല്ലാവർക്കും കിട്ടിയത് പോലെയാണ്

 സുബി സുരേഷിന്റെ മരണവാർത്ത തേടിയെത്തിയതിന്റെ നടുക്കത്തിലാണ് മലയാള സിനിമ-ടെലിവിഷൻ ലോകം.  പൊതുവെ സ്ത്രീകൾ അധികം തിളങ്ങാത്ത മിമിക്രി-കോമഡി മേഖലയായിരുന്നു സുബി സുരേഷിന്റെ തട്ടകം. .

സുബിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഓർക്കുകയാണ് നടി സുരഭി ലക്ഷ്മി. “സുബി ചേച്ചി വിളിക്കുമ്പോൾ നമ്മൾ ഏത് മൂഡിലാണെങ്കിലും ഫോൺ വെയ്ക്കുമ്പോൾ നമ്മൾ ചിരിച്ച് മറിയും. “ഇല്ലത്തെന്തുണ്ട് സുഭദ്രേ വിശേഷം?” എന്ന് ചോദിച്ചാണ് വിളിക്കുക. പിന്നെ ഇല്ലത്തെ സംസാരമൊക്കെ കഴിഞ്ഞാണ് പറഞ്ഞുപിരിയുക. 

കഴിഞ്ഞ മാസം വിളിക്കുമ്പോഴും രോഗത്തിൻ്റെ കാര്യം പറയുകയോ ഒന്നും ചെയ്തില്ല. എനിക്ക് ദേശീയ അവാർഡ് കിട്ടിയപ്പോൾ “നമ്മൾ കോമഡി ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക്,നിനക്ക് കിട്ടിയ അവാർഡ് നമ്മൾക്ക് എല്ലാവർക്കും കിട്ടിയത് പോലെയാണ്” എന്ന് പറഞ്ഞു വിളിച്ചത്
ഇപ്പോഴും ഓർക്കുന്നു.. പ്രിയപ്പെട്ട എന്റെ ചേച്ചിക്ക് ആദരാഞ്ജലികൾ.”
 

Tags