മധുരം നല്‍കി , സ്‌നേഹചുംബനമേകി സുചിത്ര; മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷം

google news
mohanlal

ഇന്നലെയാണ് മോഹന്‍ലാല്‍ തന്റെ അറുപത്തി മൂന്നാം പിറന്നാള്‍ആഘോഷിച്ചത്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പേര്‍ പ്രിയ താരത്തിന് ആശംസകളുമായി രംഗത്ത് വന്നിരുന്നു. ഈ അവസരത്തില്‍ കുടുംബത്തോടൊപ്പം പിറന്നാള്‍ ആഘോഷിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്.

സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ മധുരം പങ്കിടുന്ന മോഹന്‍ലാലിനെ വീഡിയോയില്‍ കാണാം. പിന്നാലെ കേക്ക് മോഹന്‍ലാലിന് നല്‍കിയ സുചിത്ര, മോഹന്‍ലാലിന് സ്‌നേഹ ചുംബനമേകി. ശേഷം മോഹന്‍ലാലും ചുംബനം നല്‍കുന്നത് വീഡിയോയില്‍ കാണാം. ഒടുവില്‍ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മോഹന്‍ലാലിനെ പൊന്നാട അണിയിച്ച് ആദരിക്കുന്നുമുണ്ട്.

Tags