വിജയം സുനിശ്ചിതം; പ്ലസ്ടു വിദ്യാർത്ഥികൾക്ക് ആശംസയുമായി വിജയ്
തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും പ്ലസ്ടു പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ആശംസകൾ നേർന്ന് നടനും ടിവികെ നേതാവുമായ വിജയ്. വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കെയാണ് ഔദ്യോഗിക എക്സ് പേജിൽ വിദ്യാർത്ഥികൾക്ക് സന്ദേശവുമായി എത്തിയത്. നല്ലതേ വരൂ എന്നും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം എഴുതി.
tRootC1469263">‘തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷ എഴുതുന്ന എന്റെ പ്രിയപ്പെട്ട സഹോദരീസഹോദരന്മാർക്ക് ആശംസകൾ. നാളത്തെ സമ്പൽസമൃദ്ധമായ സമൂഹം സൃഷ്ടിക്കാൻ പോകുന്ന നിങ്ങൾ ഓരോരുത്തരും, ഉത്കണ്ഠയും ഭയവുമില്ലാതെ ധൈര്യത്തോടെ ഈ പരീക്ഷയെ നേരിടണം. നിങ്ങളുടെ ഉന്നത വിദ്യാഭ്യാസത്തിലെ മികവിന് മുൻകൂറായി ആശംസകൾ നേരുന്നു. നല്ലതേ വരൂ! വിജയം നിശ്ചയം.’ വിജയ്‌യുടെ വാക്കുകൾ.
രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയം അഭിനയിച്ച ജനനായകൻ എന്ന ചിത്രത്തിന്റെ റിലീസ് അനിശ്ചിതമായി നീളുന്നതാണ് അദ്ദേഹത്തിന് അടുത്തിടെ നേരിട്ട പ്രധാന തിരിച്ചടികളിലൊന്ന്. ചിത്രത്തിന് ഇതുവരെ പ്രദർശനാനുമതി ലഭിച്ചിട്ടില്ല. ഈ സാഹചര്യം നിലനിൽക്കേയാണ് ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചന ഹർജി നൽകിയത്.
.jpg)


