വൈറലായി മീനാക്ഷിയുടെ പേജ് സബ്സ്ക്രിപ്ഷൻ

meenakshi

സാമൂഹ്യകാര്യങ്ങളിൽ തന്റേതായ വ്യക്തമായ നിലപാടുകൾ പങ്കുവെയ്ക്കുന്ന താരമാണ് മീനാക്ഷി അനൂപ്. അതുകൊണ്ടുതന്നെ താരത്തിനെതിരെ ഉരുന്ന വിമർശനങ്ങളും ചെറുതൊന്നുമല്ല. തനിക്ക് വരുന്ന മോശം കമന്റുകൾക്ക് കൃത്യമായ തരത്തിൽ മറുപടിയും നൽകാറുണ്ട് മീനാക്ഷി.

മീനാക്ഷി പങ്കുവെയ്ക്കുന്ന അഭിപ്രായങ്ങളും കമന്റുകളും വലിയരീതിയിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ മറ്റ് ചലച്ചിത്ര താരങ്ങളെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാരെയും പോലെ സബ്സ്ക്രിപ്ഷൻ ആരംഭിച്ചിരിക്കുകയാണ് മീനാക്ഷി. സബ്സ്ക്രൈബേഴ്സിന് മാത്രമേ ഇനി മീനൂട്ടിയുടെ എക്സ്ക്ലൂസീവ് കണ്ടന്റുകൾ കാണാൻ സാധിക്കൂ.

താരങ്ങളായ ദിവ്യ ഉണ്ണി, അഹാന കൃഷ്ണ,​ എന്നിവരെല്ലാം സബ്സ്ക്രിപ്ഷൻ വിഭാഗത്തിൽ അവരുടെ സ്പെഷ്യൽ പോസ്റ്റുകൾ പങ്കുവെയ്ക്കാറുണ്ട്. മീനാക്ഷിയുടെ സബ്സ്ക്രിപ്ഷൻ സോഷ്യൽ മീഡിയയിൽ വളരെ വേഗം വൈറലായിരിക്കുകയാണ്. വൈറലാകാൻ കാരണമുണ്ട്, ഫേസ്ബുക്ക് ഗ്രൂപ്പ് ഒരുമാസം സബ്സ്ക്രൈബ് ചെയ്യണമെങ്കിൽ 869 രൂപ നൽകണം.

ഇത് മറ്റുള്ളവരുടെ നിരക്ക് വച്ച് നോക്കുമ്പോൾ വളരെ കൂടുതലാണ്. രേണു സുധിയുടെ ഇൻസ്റ്രഗ്രാം അക്കൗണ്ടിന് ഒരു മാസം നൽകേണ്ടത് 170 രൂപയാണ്. അഹാന കൃഷ്ണണയ്ക്ക് 290 രൂപയാണ് വരിസംഖ്യ, ദിവ്യ ഉണ്ണിയുടെ പേജിന് 290 രൂപയാണ് മാസ വരി നൽകേണ്ടത്. ഇവരിൽ നിന്നെല്ലാം ഉയർന്ന നിരക്കാണ് മീനാക്ഷിയുടെ അക്കൗണ്ടിനെന്നതാണ് വിമർശനങ്ങൾക്ക് കാരണം.

Tags