'ഓരോ പുതിയ തുടക്കവും മറ്റേതെങ്കിലും ഒന്നിന്റെ അവസാനത്തില്‍ നിന്നാണ്; എല്ലാവരെയും വീണ്ടും കാണാം... നന്ദി'! സുബിയുടെ പേജില്‍ അവസാന പോസ്റ്റ്

subi
മരണം അടുത്തെത്തിയെന്ന തോന്നലുണ്ടായപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയിലെ തന്റെ സുഹൃത്തുക്കളെ മരണ ശേഷം തന്റെ സന്ദേശം അറിയിക്കണമെന്ന് സുബി അറിയിച്ചിരുന്നു.

അന്തരിച്ച നടിയും അവതാരകയുമായ സുബി സുരേഷിന്റെ ഫെയ്സ്ബുക്ക് പേജിൽ അവസാന പോസ്റ്റ് പങ്കുവച്ച് അഡ്മിൻ.‘ഓരോ പുതിയ തുടക്കവും വരുന്നത് മറ്റേതെങ്കിലും തുടക്കത്തിന്റെ അവസാനത്തിൽ നിന്നാണ്. എല്ലാവരെയും വീണ്ടും കാണാം... നന്ദി’ എന്നാണ് കുറിപ്പ്. പോസ്റ്റിന് താഴെ നിരവധി പേര്‍ അവിശ്വസനീയമെന്ന് അറിയിച്ചു. 

മരണം അടുത്തെത്തിയെന്ന തോന്നലുണ്ടായപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയിലെ തന്റെ സുഹൃത്തുക്കളെ മരണ ശേഷം തന്റെ സന്ദേശം അറിയിക്കണമെന്ന് സുബി അറിയിച്ചിരുന്നു.ഇതിന്‍ പ്രകാരമാണ് അവസാന പോസ്റ്റായി ഇത് ഫെയ്സ് ബുക്കിലെത്തിയത്. മരണമുറപ്പിച്ച ശേഷമായിരുന്നു പോസ്റ്റ് പങ്കുവെച്ചത്. 

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു സുബിയുടെ അന്ത്യം. കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ കുറച്ചു കാലങ്ങളായി സുബിയെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.

Share this story