ആളുങ്ങള്‍ പെണ്‍വേഷം കെട്ടി അഭിനയിച്ചിരുന്നു ഒരു രംഗത്തേക്ക് ഒറ്റയ്ക്ക് കടന്നുവന്ന് ഇതുവരെ എത്തിയ പൊരുതുന്ന സ്ത്രീയായിരുന്നു സുബി രമേഷ് പിഷാരടി

google news
subi
കഴിഞ്ഞ പതിനഞ്ച് ദിവസത്തോളമായി സുബിയുടെ ആരോഗ്യനില മോശമായിരുന്നു. ആശുപത്രിയില്‍ ഒന്നുരണ്ടു തവണ പോയിയിരുന്നു. ഒരു പ്രവാശ്യം നേരിട്ട് കണ്ടിരുന്നു. കരള്‍ദാനത്തിനായി ഒരാളെ കണ്ടെത്താനും മറ്റും എല്ലാവരും പരമാവധി ശ്രമിച്ചു. എന്നാല്‍ അതൊന്നും ഫലവത്തായില്ല.

കൊച്ചി: മലയാളികളെ ഞെട്ടിച്ചാണ് നടി സുബി സുരേഷിന്‍റെ മരണം.കരൾ രോഗത്തെ തുടർന്നാണ് മരണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സുബിയെ അനുസ്മരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. സുബിക്കൊപ്പം ഏറെക്കാലം വിവിധ വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച വ്യക്തിയാണ് പിഷാരടി.

കഴിഞ്ഞ പതിനഞ്ച് ദിവസത്തോളമായി സുബിയുടെ ആരോഗ്യനില മോശമായിരുന്നു. ആശുപത്രിയില്‍ ഒന്നുരണ്ടു തവണ പോയിയിരുന്നു. ഒരു പ്രവാശ്യം നേരിട്ട് കണ്ടിരുന്നു. കരള്‍ദാനത്തിനായി ഒരാളെ കണ്ടെത്താനും മറ്റും എല്ലാവരും പരമാവധി ശ്രമിച്ചു. എന്നാല്‍ അതൊന്നും ഫലവത്തായില്ല.

ആളുങ്ങള്‍ പെണ്‍വേഷം കെട്ടി അഭിനയിച്ചിരുന്നു ഒരു രംഗത്തേക്ക് ഒറ്റയ്ക്ക് കടന്നുവന്ന് ഇതുവരെ എത്തിയ ഒരു പൊരുതുന്ന സ്ത്രീയായിരുന്നു സുബി. സ്കിറ്റിലായാലും, ഡാന്‍സിലായാലും എന്തിനും സുബി തയ്യാറായിരുന്നു. അവര്‍ ഏറെ കഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. സ്വന്തം കുടുംബം നോക്കാനും, വീട് വയ്ക്കാനും എല്ലാം.

സുബി എന്നും ജോലി ചെയ്യണം എന്ന് ആഗ്രഹമുള്ളയാളായിരുന്നു.  ശരീരം നോക്കാതെ ജോലി ചെയ്യുന്ന വ്യക്തിയായിരുന്നു. സിനിമാല സമയത്ത് പോലും ഞങ്ങള്‍ കുറേ ആണുങ്ങളും സുബിയും ആയിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തോളം വിശ്രമം ഇല്ലാതെ ഈ രംഗത്ത് പണിയെടുത്ത വ്യക്തിയാണ് സുബിയെന്നും രമേശ് പിഷാരടി സുബിയെ അനുസ്മരിച്ചു. 

Tags