എത്ര സ്റ്റേജ് പരിപാടികളിൽ എന്റെയൊപ്പം പരിപാടി ചെയ്ത വ്യക്തിയാണ് : സുബിയെ കുറിച്ചുള്ള ഓർമളുമായി ജയറാം

subijayaram

വിടവാങ്ങിയ സിനിമാ സീരിയൽ താരം സുബി സുരേഷിനെ കുറിച്ചുള്ള ഓർമളുമായി നടൻ ജയറാം. ഒരു സ്‌കിറ്റ് പറഞ്ഞുകൊടുത്താൽ അത് കൃത്യമായി നൂറ് ശതമാനം മനസിലാക്കി സ്റ്റേജിൽ റീപ്രൊഡ്യൂസ് ചെയ്യുന്ന അസാമാന്യ കഴിവുള്ള കുട്ടിയായിരുന്നു. 

‘ഞെട്ടിപ്പോയ വാർത്തയാണ് ഇത്. എത്ര സ്റ്റേജ് പരിപാടികളിൽ എന്റെയൊപ്പം പരിപാടി ചെയ്ത വ്യക്തിയാണ്. ഇത്രയും പർഫെക്ടായ സ്റ്റേജിന് വേണ്ടിയുള്ള ആർട്ടിസ്റ്റുകൾ വളരെ ചുരുക്കമുള്ളു. സിനിമയിലാണെങ്കിലും ചെറിയ വേഷങ്ങളിൽ പോലും തിളങ്ങിയ വ്യക്തിയായിരുന്നു. ഒന്നര വർഷം മുൻപാണ് സുബിയെ അവസാനമായി കാണുന്നത്. അസുഖമായി കിടക്കുകയായിരുന്നു എന്ന് പോലും ഇപ്പോഴാണ് അറിയുന്നത്’- ജയറാം പറഞ്ഞു.

‘ഞാൻ ചെയ്‌തൊരു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഊട്ടിയായിരുന്നു. അന്ന് പ്രധാന കോമഡി വേഷം ലീഡ് ചെയ്യാൻ സുബി സുരേഷിനെ വേണമെന്ന് രാജസേനനോട് സജസ്റ്റ് ചെയ്തത് ഞാനായിരുന്നു. സേനന് ഞാൻ സുബിയുടെ ഒരു വിഡിയോയും കാണിച്ചു കൊടുത്തിരുന്നു’- ജയറാം ഓർത്തു.

കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. 

Share this story