സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന്

subi
നിരവധി പേർ സുബി സുരേഷിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തും

കൊച്ചി: അന്തരിച്ച ടെലിവിഷൻ താരവും അവതാരകയുമായ സുബി സുരേഷിന്‍റെ സംസ്കാരം ഇന്ന് വൈകീട്ട് കൊച്ചി ചേരാനെല്ലൂരിൽ നടക്കും. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു സുബി സുരേഷിന്‍റെ അന്ത്യം. 

ആലുവയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ കൂനമ്മാവിലുള്ള വീട്ടിലെത്തിക്കും. 

പത്ത് മണി മുതൽ വൈകീട്ട് മൂന്ന് മണി വരെ വരാപ്പുഴ പുത്തൻപള്ളി ഓഡിറ്റോറിയത്തിലാകും പൊതുദർശനം.രാഷ്ട്രീയ സമൂഹ്യ ചലച്ചിത്ര രംഗത്തെ നിരവധി പേർ സുബി സുരേഷിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തും.  തുടർന്ന് ചേരാനെല്ലൂർ പൊതുശ്മാശനത്തിലാണ് സംസ്കാരം.

Share this story