സ്റ്റൈലിഷ് ലുക്കില്‍ പൃഥ്വിരാജും സുപ്രിയയും
Wed, 15 Feb 2023

ഇപ്പോഴിതാ പൃഥ്വിരാജും സുപ്രിയ മേനോനും സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച സ്റ്റൈലൻ ഫോട്ടോകളാണ് രസികൻ കമന്റുകളോടെ ആരാധകര്‍ ആഘോഷിക്കുന്നത്.
പൃഥ്വിരാജും സുപ്രിയ മേനോനും സാമൂഹ്യ മാധ്യമത്തിലും വളരെ സജീവമായി ഇടപെടുന്ന താരദമ്പതികളാണ്. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായി മാറുകയും ചെയ്യാറുണ്ട്.
ഇപ്പോഴിതാ പൃഥ്വിരാജും സുപ്രിയ മേനോനും സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച സ്റ്റൈലൻ ഫോട്ടോകളാണ് രസികൻ കമന്റുകളോടെ ആരാധകര്‍ ആഘോഷിക്കുന്നത്.
പൃഥ്വിരാജ് നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രം 'കാപ്പ'യാണ്. ഷാജി കൈലാസാണ് ചിത്രത്തിന്റെ സംവിധായകൻ. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക.