റിലീസായിട്ട് 12 ദിവസം, ശക്തമായി മുന്നോട്ടോടി 'സ്റ്റാൻലി', കോടികൾ വാരിക്കൂട്ടി കളങ്കാവൽ

kalankaval
kalankaval

 സിനിമ ജീവശ്വാസമായി കൊണ്ടുനടക്കുന്ന മമ്മൂട്ടി സമീപകാലത്ത് ചെയ്തതെല്ലാം ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. മറ്റൊരു സൂപ്പർതാരവും ചെയ്യാത്ത അല്ലെങ്കിൽ അവർ ചെയ്യാൻ മടിക്കുന്ന കഥാപാത്രങ്ങളായിരുന്നു പലതും. അക്കൂട്ടത്തിലേക്കാണ് കളങ്കാവലിലെ സ്റ്റാൻലിയും എത്തിയത്. വിനായകൻ നായകനായി എത്തിയ പടത്തിൽ വില്ലനായിട്ടായിരുന്നു മമ്മൂട്ടിയുടെ എൻട്രി.

tRootC1469263">

ഡിസംബർ 5ന് ആയിരുന്നു കളങ്കാവൽ തിയറ്ററിൽ എത്തിയത്. ജിതിൻ കെ ജോസ് സംവിധാനം ചെയ്ത ചിത്രം ആദ്യ ഷോ മുതൽ മികച്ച പ്രേക്ഷക -നിരൂപക പ്രശംസനേടിയതിനൊപ്പം ബോക്സ് ഓഫീസിലും മിന്നും പ്രകടനം കാഴ്ചവച്ചു. റിലീസ് ചെയ്ത് നാല് ദിവസത്തിൽ 50 കോടി രൂപ നേടിയ ചിത്രം ഇതിനകം 12 ദിവസങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ഇതുവരെ കളങ്കാവൽ എത്ര രൂപ കളക്ഷനിൽ നേടി എന്ന വിവരവും ഇപ്പോൾ പുറത്തുവരികയാണ്.

ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം 75.60 കോടി രൂപയാണ് കളങ്കാവൽ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് പതിനൊന്ന് ദിവസത്തെ കണക്കാണിത്. ഇന്ത്യ നെറ്റ് 32.95 കോടിയും ​ഗ്രോസ് 38.85 കോടിയുമാണ്. ഓവർസീസിൽ നിന്നും 36.75 കോടി രൂപയും കളങ്കാവൽ നേടിയിട്ടുണ്ട്. കേരളത്തിൽ നിന്നുമാത്രം 32.5 കോടി രൂപ പതിനൊന്ന് ദിവസത്തിൽ മമ്മൂട്ടി പടം നേടിയിട്ടുണ്ട്. കർണാടക 2.78 കോടി, ആന്ധ്രാ- തെലുങ്കാന 41 ലക്ഷം, തമിഴ്നാട് 2.19 കോടി എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കളക്ഷൻ കണക്ക്. ഇതുവരെ ഒരു മില്യൺ ടിക്കറ്റുകളും ചിത്രത്തിന്റേതായി വിറ്റഴിഞ്ഞിട്ടുണ്ട്. ബുക്ക് മൈ ഷോയുടെ മാത്രം കണക്കാണിത്.
 

Tags