'ഒറ്റക്കൊമ്പൻ' ഒടിടി കയറാൻ പോകുന്നു; തുടരും സ്ട്രീമിങ് തീയതി പുറത്ത്
മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ തുടരും എന്ന സിനിമ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഒരു മാസത്തിനിപ്പുറവും സിനിമയ്ക്ക് കളക്ഷനിൽ മികച്ച മുന്നേറ്റം കൈവരിക്കാൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇപ്പോഴിതാ സിനിമയുടെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
tRootC1469263">ഈ മാസം 30 മുതലാണ് തുടരും ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാകും.
ഏപ്രിൽ 25 ന് തിയേറ്ററുകളിലെത്തിയ തുടരും ആഗോളതലത്തിൽ 230 കോടിയിലധികം രൂപയാണ് നേടിയിട്ടുള്ളത്. കേരളത്തിൽ നിന്ന് മാത്രം 100 കോടിയിലധികമാണ് സിനിമയുടെ കളക്ഷൻ. കേരളാ ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തുടരും.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തുടരുമിന്റെ തിരക്കഥ ഒരുക്കിയത്.
.jpg)


