കളങ്കാവല്‍ ; മമ്മൂട്ടിയും വിനായകനും മത്സരിച്ച് അഭിനയിച്ചെന്ന് പ്രേക്ഷകരുടെ ആദ്യ പ്രതികരണം

 KALAMKAVAL
 KALAMKAVAL

നായകന്റെയും പ്രതിനായകന്റെയും പ്രകടനങ്ങള്‍ ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം.


മമ്മൂട്ടിയെയും വിനായകനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍ മികച്ച പ്രതികരണങ്ങള്‍ നേടുന്നു. നായകന്റെയും പ്രതിനായകന്റെയും പ്രകടനങ്ങള്‍ ഗംഭീരമായിട്ടുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം.

അഭിനയത്തില്‍ വീണ്ടും വീണ്ടും തേച്ചുമിനുക്കിയെത്തുന്ന മമ്മൂക്കയ്ക്ക് അഭിനന്ദനങ്ങള്‍ എന്ന കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്. വിനായകന്‍ പതിവ് പോലെ മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാണ് കമന്റുകള്‍. ചിത്രത്തിന്റെ തിരക്കഥയ്ക്കും കഥ പറച്ചില്‍ രീതിയും മികച്ച അഭിപ്രായം തന്നെയാണ് നേടുന്നത്.
പുതുമ നിറഞ്ഞ രീതിയില്‍ ത്രില്ലിങ്ങായ സ്‌റ്റൈലിലാണ് ചിത്രം കഥ പറയുന്നതെന്നും ജിതിന്റെ സംവിധാന മികവ് എടുത്തുകാണാമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളുടെ പ്രകടനത്തിനും കയ്യടികള്‍ ഉയരുന്നുണ്ട്.

tRootC1469263">

Tags