അന്ന് എന്നെ ട്രോളി , ഇന്ന് എനിക്ക് സംസ്ഥാന അവാർഡ് ലഭിച്ചു; വൈറലായി രശ്മികയുടെ വാക്കുകൾ
തെലങ്കാന ഗദ്ദർ ഫിലിം അവാർഡ് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. നാഗ ചൈതന്യ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ രശ്‌മിക മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. ദി ഗേൾഫ്രണ്ട് എന്ന സിനിമയിലെ പ്രകടനത്തിനാണ് രശ്‌മികയ്ക്ക് പുരസ്‌കാരം ലഭിച്ചത്. ഇപ്പോഴിതാ അനടി പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്.
'ഞാൻ ഇവിടെ വന്നപ്പോൾ, നിങ്ങൾ എന്നെ ഒരു മകളെപ്പോലെയാണ് പരിപാലിച്ചത്. ഇപ്പോൾ, ഞാൻ നിങ്ങളുടെ മുന്നിൽ ഔദ്യോഗികമായി ഒരു മരുമകളായി നിൽക്കുന്നു. നേരത്തെ, സിനിമകളിലെ എന്റെ പ്രകടനത്തിന് ഞാൻ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. എന്നാൽ ഇന്ന്, എന്റെ അഭിനയത്തിന് ഒരു സംസ്ഥാന അവാർഡ് ലഭിച്ചു', രശ്മികയുടെ ഈ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.
കരിയറിലുടനീളം ക്രൂരമായ വിമർശനങ്ങളും ട്രോളുകളും രശ്മികയ്ക്ക് ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. കഥാപാത്രങ്ങളുടെ പേരിലും അഭിനയത്തിന്റെ പേരിലും, എന്തിനേറെ സ്വകാര്യജീവിതം പോലും ആളുകൾ ട്രോളുകൾക്ക് വിഷയമാക്കി. അതെല്ലാം മറികടന്നാണ് അവർ മുൻനിരതാരമായത് എന്നാണ് പലരും ഇതിന് പിന്നാലെ എക്സിൽ കുറിക്കുന്നത്. പുരസ്‌കാരം സ്വീകരിക്കാൻ വിജയ്‌യുടെ അമ്മ മാധവി ദേവരകൊണ്ടയ്‌ക്കൊപ്പമാണ് രശ്മിക എത്തിയത്. പുരസ്‌കാരവിവരം അറിഞ്ഞയുടൻ, വിജയ് ദേവരകൊണ്ട തന്റെ ഭാര്യയെ അഭിനന്ദിച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയുമിട്ടിരുന്നു. 'Happy and proud' എന്നാണ് വിജയ് കുറിച്ചത്. ചി ലാ സൗ, മൻമധുഡു 2 എന്നെ സിനിമകൾക്ക് ശേഷം രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് ദി ഗേൾഫ്രണ്ട്.
.jpg)


