പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി എസ്.എസ്. രാജമൗലി; 'വാരണാസി'യിലെ 'കുംഭ'യ്ക്ക് സിനിമാലോകത്തിന്റെ ആദരം

SS Rajamouli wishes Prithviraj on his birthday; Film industry pays tribute to 'Kumbha' in 'Varanasi'

മലയാളത്തിന്റെ പ്രിയനടൻ പൃഥ്വിരാജ് സുകുമാരന്റെ ജന്മദിനത്തിൽ വേറിട്ട ആശംസകളുമായി ലോകപ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലി. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തന്റെ പുതിയ ചിത്രമായ 'വാരണാസി'യിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിനയമികവിനെക്കുറിച്ചും പുകഴ്ത്തിക്കൊണ്ടാണ് രാജമൗലി സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ചത്.

SS Rajamouli wishes Prithviraj on his birthday; Film industry pays tribute to 'Kumbha' in 'Varanasi'

"അനന്തമായ സാധ്യതകൾ നിറഞ്ഞ ലോകത്ത് പ്രവചനാതീതമായ സാന്നിധ്യം… നിഗൂഢതയും കരുത്തും അതിരുകളില്ലാത്ത കഴിവും ഒത്തുചേരുന്ന അപൂർവ വ്യക്തിത്വം; വാരണാസി ടീമിന്റെ സ്വന്തം കുംഭയ്ക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ!" എന്നായിരുന്നു പൃഥ്വിരാജിന്റെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രാജമൗലി കുറിച്ചത്. ചിത്രത്തിൽ 'കുംഭ' എന്ന കരുത്തുറ്റ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. രാജമൗലിയുടെ ഈ വാക്കുകൾ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വൻ തരംഗമായി മാറിക്കഴിഞ്ഞു.

മഹേഷ് ബാബു, പ്രിയങ്ക ചോപ്ര തുടങ്ങിയ വമ്പൻ താരനിര അണിനിരക്കുന്ന 'വാരണാസി' നിർമ്മിക്കുന്നത് ശ്രീ ദുർഗ ആർട്സും ഷോയിങ് ബിസിനസും ചേർന്നാണ്. എം.എം. കീരവാണിയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. പ്രതീഷ് ശേഖർ പി.ആർ.ഒയും മാർക്കറ്റിംഗ് കൺസൾട്ടന്റുമായി പ്രവർത്തിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം 2027 ഏപ്രിൽ 7-ന് തിയേറ്ററുകളിൽ ആഗോളതലത്തിൽ റിലീസ് ചെയ്യും.

Tags