ശ്രീനിവാസൻ മലയാള സിനിമയിലെ ഇതിഹാസങ്ങളിൽ ഒരാൾ : ലാൽ ജോസ്
കണ്ണൂർ: ശ്രീനിവാസൻ മലയാള സിനിമയിലെ ലെജൻഡുകളിൽ ഒരാളാണെന്ന് സംവിധായകൻ ലാൽ ജോസ്. കൈരളി ഇൻ്റർനാഷനൽ കൾച്ചറൽ ഫെസ്റ്റിൽ ശ്രീനിവാസൻ സിനിമ, അനുഭവമെന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗൗരവകരമായ വിഷയങ്ങൾ എഴുതുന്നവർ മലയാള സിനിമയിൽ ധാരാളമുണ്ട് മലയാള സിനിമയിൽ സാഹിത്യപ്രതിഭകളും കടന്നുവന്നിട്ടുണ്ട് എംടിയൊക്കെ മലയാള സിനിമയിൽ മികവാർന്ന ചിത്രങ്ങൾ എഴുതിയിട്ടുണ്ട് എന്നാൽ ആക്ഷേപഹാസ്യം എഴുതുന്നവർ വളരെ കുറവാണ്. അത്തരത്തിലുള്ള ചുരുക്കം ചിലരിൽ ഒരാളാണ് ശ്രീനിവാസൻ.
വളരെ ചെറിയ ഒരു സീനിലെ ഡയലോഗ് കൊണ്ടു ഒരു സിനിമയിലെ മുഴുവൻ കാര്യങ്ങളും പറയാനുള്ള അസാമാന്യ പ്രതിഭ ശ്രീനിവാസനുണ്ടായിരുന്നു ഇനി അത്തരമാളുകൾ സിനിമയിലേക്ക് വരുമോയെന്ന കാര്യം ഉറപ്പില്ല വിമർശിക്കുന്നവരെപ്പോലും ചിരിപ്പിക്കുന്ന ആക്ഷേപഹാസ്യമാണ് ശ്രീനിവാസൻ സിനിമയുടെ രൂപത്തിൽ പറഞ്ഞത് അതുകൊണ്ടുതന്നെ അതു സ്വീകരിക്കാനും തള്ളാനുമുള്ള സ്വാതന്ത്ര്യം അദ്ദേഹം പ്രേക്ഷകന് നൽകിയിരുന്നു. മലയാള സാഹിത്യത്തിൽ കുഞ്ചൻ നമ്പ്യാരും സഞ്ജയനും വി. കെ എന്നും ചെയ്ത ദൗത്യമാണ് ശ്രീനിവാസൻ നിർവഹി തെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്തുംകടവ് മോഡറേറ്ററായി. എഡിറ്റർ രഞ്ജൻ എബ്രഹാം, ജോളി ചിറയത്ത്, എന്നിവർ പങ്കെടുത്തു.
.jpg)

