ക്രൈം ത്രില്ലര്‍ ‘ഇരൈവ’ന്റെ കേരള വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

iraivan

ജയം രവിയുടെ ഒരു ക്രൈം ത്രില്ലര്‍ ചിത്രമാണ് ഇരൈവന്‍. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുധന്‍ സുന്ദരം, ജി ജയറാം എന്നിവറാണ് ചിത്രം നിര്‍മിക്കുന്നത്.ഐ. അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇരൈവന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനായി ഗോകുലം ഗോപാലന്‍ സ്വന്തമാക്കി.

കേരളത്തില്‍ ജയം രവി നായകനായെത്തിയ ഇതുവരെയുള്ള ചിത്രങ്ങളില്‍ റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രം ഞങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന ചിത്രത്തിന് ശേഷം ജയം രവിയുമായി ഞങ്ങള്‍ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇരൈവന്‍. ട്രെയിലര്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.’ ശ്രീ ഗോകുലം മൂവീസിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തിയുടെ വാക്കുകള്‍.

ഓഗസ്റ്റ് 25നാണ് ചിത്രം തീയേറ്ററില്‍ റിലീസിനായി ഒരുങ്ങുന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2 എന്ന വമ്പന്‍ വിജയത്തിന് ശേഷം തീയേറ്ററില്‍ റിലീസ് ചെയ്യുന്ന ജയം രവിയുടെ ചിത്രം കൂടിയാവും ഇരൈവന്‍. നയന്‍താരയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തമിഴ്, തെലുഗു, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍.

യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തില്‍ ഗാനങ്ങള്‍ ഒരുക്കുന്നത്. പ്രേക്ഷകര്‍ക്ക് ഗംഭീരമായ വിരുന്ന് തീയേറ്ററില്‍ ഒരുക്കുകയാണ് അണിയറപ്രവര്‍ത്തകരുടെ ലക്ഷ്യം. ക്യാമറ – ഹരി പി വേദനത്, എഡിറ്റര്‍ – മണികണ്ഠന്‍ ബാലാജി, പ്രൊഡക്ഷന്‍ ഡിസൈനര്‍ – ജാക്കി, ആക്ഷന്‍ – ഡോണ്‍ അശോക് , പബ്ലിസിറ്റി ഡിസൈനര്‍ – ഗോപി പ്രസന്ന, പി ആര്‍ ഒ – ശബരി.

Tags