തനിക്കൊരു ഗുരുനാഥന്‍ കൂടിയാണ് ശ്രീനിവാസന്‍, എഴുതാനിരിക്കുമ്പോള്‍ അപ്പുറത്തുണ്ടെന്നാണ് കരുതാറുള്ളത്, ഒരിക്കലും മായില്ല ; സത്യന്‍ അന്തിക്കാട്

sathyan anithikadu

ഏത് സിനിമയും അത് ശ്രീനിവാസന്‍ അഭിനയിക്കാത്തതും ശ്രീനിവാസന്‍ എഴുതാത്തും ആയിട്ടുള്ള കഥകള്‍ പോലും ശ്രീനിവാസനായിട്ട് ഡിസ്‌കസ് ചെയ്തിട്ട് മാത്രമാണ് ഞാന്‍ ഫിക്സ് ചെയ്യാറുള്ളത്.

അന്തരിച്ച നടന്‍ ശ്രീനിവാസനെക്കുറിച്ച് മനസുതുറന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. ഒരു എഴുത്തുകാരന്‍ മാത്രമല്ല തനിക്ക് ഒരു ഗുരുനാഥന്‍ കൂടിയാണ് ശ്രീനിവാസന്‍ എന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. ഒറ്റക്ക് തിരക്കഥ എഴുതാനിരിക്കുമ്പോള്‍ ശ്രീനിവാസന്‍ അപ്പുറത്ത് ഉണ്ടെന്നാണ് കരുതാറുള്ളതെന്നും അദ്ദേഹം ജീവിതത്തില്‍ നിന്നും ഒരിക്കലും മായില്ലെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

tRootC1469263">

'ശ്രീനിവാസന്‍ കൂടി ഉണ്ടാകുമ്പോഴാണ് ഞാന്‍ പൂര്‍ണ്ണനാകുന്നത്. ടിപി ബാലഗോപാലന്‍ എംഎ തൊട്ട് ഞാന്‍ പ്രകാശനാണ് പുള്ളിയുടെ ലാസ്റ്റ് സ്‌ക്രിപ്റ്റ് അതുവരെക്കും ഞങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്തു. ഈ വര്‍ക്ക് ചെയ്യാത്ത സമയത്തും ഒരു സൗഹൃദം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. പുള്ളിക്ക് അസുഖം വന്നു കഴിഞ്ഞതിനു ശേഷവും ഞാന്‍ ഒരു രണ്ടാഴ്ച മൂന്നാഴ്ച കൂടുമ്പോള്‍ എന്നും പോയി കാണും രാവിലെ മുതല്‍ വൈകുന്നേരം വരെ പുള്ളിയുടെ കൂടെ ഇരിക്കും അതൊരു ധൈര്യമാണ് കാരണം ശ്രീനിവാസന്‍ ഒരു റൈറ്റര്‍ മാത്രമല്ല എനിക്ക് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഗുരുനാഥന്‍ കൂടിയാണ്. ശ്രീനിയുടെ കൂടെ ഡിസ്‌കസ് ചെയ്യുമ്പോള്‍ ഞാന്‍ പഠിക്കുന്ന കുറെ പാഠങ്ങളുണ്ട് അത് പഠിപ്പിക്കുന്നതല്ല നമ്മള്‍ അറിയാതെ പഠിക്കുന്നതാണ്. ഞാന്‍ വിനോദയാത്ര എഴുതുമ്പോഴും രസതന്ത്രം എഴുതുമ്പോഴും ഒക്കെ ആ പാഠങ്ങള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഏത് സിനിമയും അത് ശ്രീനിവാസന്‍ അഭിനയിക്കാത്തതും ശ്രീനിവാസന്‍ എഴുതാത്തും ആയിട്ടുള്ള കഥകള്‍ പോലും ശ്രീനിവാസനായിട്ട് ഡിസ്‌കസ് ചെയ്തിട്ട് മാത്രമാണ് ഞാന്‍ ഫിക്സ് ചെയ്യാറുള്ളത്. ഹൃദയപൂര്‍വ്വത്തിന്റെ ഒരു തീം മനസ്സില്‍ തോന്നിയപ്പോള്‍ ഞാന്‍ നേരെ ശ്രീനിവാസന്റെ അടുത്ത് ചെല്ലുകയും ശ്രീനിവാസനെ അത് ഫുള്‍ നറേറ്റ് ചെയ്തു കൊടുത്തു. അപ്പോള്‍ ശ്രീനിവാസന്‍ പറഞ്ഞു ഇത് ഭയങ്കര രസമുള്ളതാണ് ഫ്രഷ് ആണ് മോഹന്‍ലാലിന് പറ്റുന്ന കഥയാണ് എന്ന്. അതൊരു ധൈര്യമാണ്. ഒറ്റക്ക് തിരക്കഥ എഴുതായിരിക്കുമ്പോള്‍ ഞാന്‍ ആലോചിക്കാറുള്ളത് ശ്രീനിവാസന്‍ അപ്പുറത്തത് ഉണ്ടെന്നാണ്. നമ്മുടെ ജീവിതത്തില്‍നിന്ന് ശ്രീനിവാസന്‍ മായില്ല', സത്യന്‍ അന്തിക്കാട് പറയുന്നു.

Tags