കഠിന പ്രയത്‌നവും കാത്തിരിപ്പും ഉണ്ണിയെ 100 കോടി ക്ലബില്‍ എത്തിച്ചുവെന്ന് ശ്രീകുമാര്‍ മേനോന്‍

sree
മാളികപ്പുറത്തിന്റെ 100 കോടി മഹാവിജയം മലയാള സിനിമയോട്

2022 ഡിസംബറിലാണ് റിലീസ് ചെയ്തതെങ്കിലും പുതുവർഷത്തിലും മികച്ച പ്രതികരണം നേടി പ്രദർശനം തുടർന്ന ചിത്രമാണ് 'മാളികപ്പുറം'. . പ്രേക്ഷക- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടം പിടിച്ചു കഴിഞ്ഞു. ഇപ്പോള്‍ ഉണ്ണി മുകുന്ദനെയും മാളികപ്പുറത്തിന്‍റെ നൂറുകോടി നേട്ടത്തെയും പുകഴ്ത്തി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. 


സോഷ്യല്‍ മീഡിയ പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

മാളികപ്പുറത്തിന്റെ 100 കോടി മഹാവിജയം മലയാള സിനിമയോട് പലതും പറയുന്നതാണ്. തിരിച്ചറിവ് നല്‍കുന്നതാണ് . ലോകം മുഴുവന്‍ സ്‌ക്രീനുള്ള, കാഴ്ചയ്ക്ക് ആളുള്ള, മലയാളികള്‍ അല്ലാത്ത പ്രേക്ഷകരെയും ലഭിക്കുന്ന വിധം അതിരു ഭേദിച്ച മലയാള സിനിമയുടെ വിപണി വലുതാണ്. 

മലയാള സിനിമയുടെ വിജയ മന്ത്രം കുടുംബ പ്രേക്ഷകര്‍ തന്നെയാണ് എന്ന് ആവര്‍ത്തിക്കുന്നു മാളികപ്പുറത്തില്‍. ഇപ്പോഴും കോടി തരുന്ന ഓഡിയന്‍സ് ഫാമിലിയാണ്. 

ആദ്യം മുതല്‍ സൂപ്പര്‍ താര സ്‌ക്രീന്‍ പ്രസന്‍സുള്ള ഉള്ള നടനാണ് ഉണ്ണി മുകുന്ദന്‍. വ്യക്തിപരമായി സഹോദര തുല്യനാണ്. ഒരുപാട് കഷ്ടപ്പെടുകയും തഴയപ്പെടുകയും അര്‍ഹതപ്പെട്ടത് കിട്ടാതെ പോവുകയുമെല്ലാം സംഭവിച്ചിട്ടുണ്ട്. കഠിന പ്രയത്‌നവും കാത്തിരിപ്പും ഉണ്ണിയെ 100 കോടി ക്ലബില്‍ എത്തിച്ചു.

മാളികപ്പുറം കുടുംബ സമേതമാണ് ഞാന്‍ തിയറ്ററില്‍ കണ്ടത്. അയ്യപ്പന്‍ എന്ന വികാരത്തെ തീവ്രതയോടെ സ്‌ക്രീനില്‍ എത്തിച്ചു മാളികപ്പുറം. ഉണ്ണിക്കൊപ്പം രണ്ടു കുട്ടികളും പെര്‍ഫോമന്‍സില്‍ ഇരുപുറവും ഒന്നിച്ചു നിന്നു ഗംഭീരമാക്കി. 

സിനിമയുടെ മഹാവിജയത്തിന് ഇങ്ങനെയൊരു ടീമിനെ തിരഞ്ഞെടുത്ത നിര്‍മാതാക്കളായ ആന്റോ ജോസഫ്, വേണു കുന്നപ്പിള്ളി എന്നിവര്‍ക്കും സംവിധായകന്‍ വിഷ്ണു ശശി ശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവര്‍ക്കും അഭിനന്ദനങ്ങള്‍. 

തിയറ്റര്‍ അനുഭവം നല്‍കുന്ന സിനിമകള്‍ ഇനിയും കോടികള്‍ നേടും. വിജയം സുനിശ്ചിതമായ ഫോര്‍മുലകള്‍ തിയറ്ററില്‍ ആളെക്കൂട്ടും ഇനിയും. മാളികപ്പുറത്തിന് അപ്പുറവും ഇപ്പുറവുമെന്ന ഒരു നാഴികക്കല്ല് സൃഷ്ടിക്കാന്‍ ഈ സിനിമയ്ക്ക് കഴിഞ്ഞു.

Share this story