ആത്മീയത ജീവിതം മാറ്റിമറിച്ചു; തനിക്ക് സന്തോഷവും മനസമാധാനവും ലഭിച്ചു , തമന്ന

Spirituality changed my life; I found happiness and peace of mind, says Tamannaah
Spirituality changed my life; I found happiness and peace of mind, says Tamannaah

ആത്മീയതയിലൂടെ തനിക്ക് സന്തോഷവും മനസമാധാനവും ലഭിച്ചെന്ന് നടി തമന്ന ഭാട്ടിയ. 'ഇന്ത്യയിലെ പ്രമുഖ യോഗ കേന്ദ്രത്തില്‍ നിന്ന് ധ്യാന സമ്പ്രദായങ്ങളെ കുറിച്ചും സാധനയെ കുറിച്ചുമൊക്കെ ഞാന്‍ അറിവു നേടി. ആ രീതികള്‍ പിന്തുടരാന്‍ തുടങ്ങിയത് എന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. എന്റെ ജീവിതത്തില്‍ ഇതുവരെയും ഞാന്‍ ഇത്ര സന്തോഷവതിയായോ ഉന്മേഷവതിയായോ കാണപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം'.ഒരു അഭിമുഖത്തിലാണ് ആത്മീയത തന്റെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് തമന്ന വെളിപ്പെടുത്തിയത്.

സ്വയം സന്തോഷം കണ്ടെത്താന്‍ തനിക്ക് ഇപ്പോള്‍ കഴിയുന്നുണ്ട് എന്നും തമന്ന പറഞ്ഞു. ചില കാര്യങ്ങള്‍ സംഭവിച്ചാല്‍ മാത്രമേ ഞാന്‍ സന്തോഷിക്കൂ എന്ന സ്ഥിതി മാറി, ആ കാര്യങ്ങള്‍ സംഭവിച്ചില്ലെങ്കിലും ഞാന്‍ സന്തോഷവതിയാണ്- തമന്ന പറയുന്നു.

Tags