സ്‌പൈഡര്‍മാന്‍ ചിത്രം ഇന്ത്യയില്‍ ജൂലൈ 30നെത്തും

spiderman

റിലീസിന് 50 ദിവസങ്ങള്‍ക്ക് മുന്‍പ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍.

മാര്‍വെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളില്‍ ഒന്നാണ് ഇനി വരാനിരിക്കുന്ന സ്പൈഡര്‍മാന്‍ ചിത്രം സ്‌പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ. ചിത്രം റിലീസിനും ഒരു ദിവസം മുന്‍പ് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും എന്ന് അറിയിച്ചിരിക്കുകയാണ് നിര്‍മാതാക്കളായ സോണി പിക്‌ചേഴ്‌സ്.

ജൂലൈ 31 ആണ് സിനിമയുടെ ആഗോള റിലീസ്. ഇന്ത്യയില്‍ ചിത്രം ജൂലൈ 30 ന് റിലീസിനെത്തും. ഒപ്പം റിലീസിന് 50 ദിവസങ്ങള്‍ക്ക് മുന്‍പ് അഡ്വാന്‍സ് ബുക്കിംഗ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് നിര്‍മാതാക്കള്‍. ഇന്ത്യയില്‍ നിന്ന് ആദ്യ ദിനം വലിയ കളക്ഷന്‍ തന്നെ സിനിമ നേടുമെന്നാണ് പ്രതീക്ഷ. മാര്‍വല്‍ സിനിമാറ്റിക് യൂണിേവഴ്‌സിലെ 38ാം സിനിമയും എംസിയു സ്‌പൈഡര്‍മാന്‍ സീരിസിലെ നാലാമത്തെ സിനിമയുമാണിത്. 2021ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍: നോ വേ ഹോം സിനിമയുടെ തുടര്‍ച്ചയായാണ് ബ്രാന്‍ഡ് ന്യൂ ഡേ എത്തുന്നത്.

Tags