കിടിലൻ ട്വിസ്റ്റുകളുമായി ; ‘സ്പൈഡർമാൻ ബ്രാൻറ് ന്യൂ ഡേ’ ട്രെയിലർ പുറത്ത്
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സ്പൈഡർമാൻ നോ വേ ഹോമിന്റെ തുടർച്ചയായ ‘സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ’ തിയറ്ററുകളിലേക്ക് എത്തുകയാണ്. മാർവൽ സ്റ്റുഡിയോസും സോണി പിക്ചേഴ്സും ചേർന്നൊരുക്കുന്ന ചിത്രത്തിൻറെ വിസ്മയിപ്പിക്കുന്ന ട്രെയിലർ ടീം പുറത്തുവിട്ടു.
tRootC1469263">പീറ്റർ പാർക്കറായി ടോം ഹോളണ്ട് തിരിച്ചെത്തുന്നു. എന്നാൽ ഇത്തവണ പീറ്ററിൻറെ കൂടെ സുഹൃത്തുക്കളില്ല. കൺമുന്നിൽ ഉണ്ടായിട്ടും ഒന്നും പറയാനും സാധിക്കുന്നില്ല. കാമുകി എം.ജെയും, ഉറ്റ സുഹൃത്ത് നെഡും പീറ്ററിനെ തിരിച്ചറിയുമോ? തന്റെ യഥാർത്ഥ വ്യക്തിത്വം മറക്കാൻ കാരണമായ തന്റെ തീരുമാനത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ച് പീറ്റർ ചിന്തിക്കുന്നിടത്തുനിന്നാണ് ട്രെയിലർ ആരംഭിക്കുന്നത്.
ഒരു ദിവസം രാവിലെ തന്റെ ശക്തികൾ ക്ഷയിക്കുന്നത് കണ്ട് പീറ്റർ ഉണരുമ്പോൾ, അതിനെ എങ്ങനെ മറികടക്കാമെന്ന് മനസ്സിലാക്കാൻ അവൻ എത്തുന്നത് ഡോ. ബാനറുടെ അടുത്താണ്. ഒരുപാട് ട്വിസ്റ്റുകളും സസ്പൻസുകളും ഒളിപ്പിച്ചാണ് ചിത്രം എത്തുന്നത് എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ഇതുവരെ ഉണ്ടായിട്ടുള്ള സ്പൈഡർമാൻ സീരീസ് ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ചതാകും സ്പൈഡർമാൻ 4 എന്നാണ് ആരാധകരുടെ പ്രതികരണം.
ഡെസ്റ്റിൻ ഡാനിയേൽ ക്രെട്ടൺ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാഡി സിങ്ക്, ലിസ കോളൻ-സയാസ്, ജോൺ ബെർന്താൽ, മൈക്കൽ മാൻഡോ എന്നിവരും ഇതിൽ അഭിനയിക്കുന്നു. മൈക്കൽ മാൻഡോ സ്കോർപിയോണായി തിരിച്ചെത്തുന്നുണ്ട്. ജോൺ ബെർന്താൽ പണിഷറായി ചിത്രത്തിൽ എത്തുന്നുണ്ട്. സ്പൈഡർമാൻ ബ്രാൻഡ് ന്യൂ ഡേ ജൂലൈ 31ന് റിലീസ് ചെയ്യും.
.jpg)


