ഇന്ത്യൻ ബോക്സ് ഓഫീസിൽ കുതിച്ച് ‘സ്പൈഡർമാൻ
ഇന്ത്യൻ ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് ഹോളിവുഡ് ചിത്രം ‘സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ’. ബോക്സ് ഓഫീസിലെ സകല റെക്കോർഡുകളും തകർത്താണ് ചിത്രത്തിന്റെ കുതിപ്പ്. റിലീസ് ദിനത്തിൽ 73 കോടി രൂപ നേടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഹോളിവുഡ് ഓപ്പണിംഗ് സ്വന്തമാക്കിയ ചിത്രം, നിലവിൽ 216 കോടി രൂപ ഇന്ത്യൻ ഗ്രോസ് കളക്ഷൻ പിന്നിട്ടതായി വിതരണക്കാരായ സോണി പിക്ചേഴ്സ് അറിയിച്ചു.
മണിക്കൂറിൽ 60,000-ത്തിലധികം ടിക്കറ്റുകളാണ് പ്രമുഖ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റഴിക്കപ്പെടുന്നത്. ഞായറാഴ്ച അടക്കമുള്ള അവധി ദിവസങ്ങളിൽ വൻ ഒക്യുപ്പൻസിയാണ് തിയേറ്ററുകളിൽ അനുഭവപ്പെട്ടത്. കൊളംബിയ പിക്ചേഴ്സും മാർവൽ സ്റ്റുഡിയോസും പാസ്കൽ പിക്ചേഴ്സും ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ സംവിധാനം ചെയ്ത ചിത്രത്തിൽ ടോം ഹോളണ്ട് തന്നെയാണ് സ്പൈഡർമാനായി എത്തുന്നത്. സെൻഡയ, സാഡി സിങ്ക്, മാർക് റുഫാലോ, ജോൺ ബേൺതാൽ തുടങ്ങിയ വമ്പൻ താരനിര അണിനിരന്ന ചിത്രം എക്കാലത്തെയും മികച്ച ബോക്സ് ഓഫീസ് വിജയങ്ങളിലൊന്നിലേക്ക് കുതിക്കുകയാണ്.
.jpg)

