ഒരുപാട് സമയം ചിലവഴിച്ചു, ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇന്‍ഫ്ലുന്‍സായി ; ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെ സോഷ്യല്‍മീഡിയ അക്കൗണ്ട് ഉപേക്ഷിച്ചതിനെ കുറിച്ച് ഐശ്വര്യ ലക്ഷ്മി
ഇന്‍സ്റ്റഗ്രാം ഉപയോഗം നിര്‍ത്തിയതിന്റെ പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ഐശ്വര്യ ലക്ഷ്മി
നടി ഐശ്വര്യ ലക്ഷ്മി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം ഉപയോഗം നിര്‍ത്തിയതിന്റെ പിന്നിലെ കാരണം വ്യക്തമാക്കുകയാണ് ഐശ്വര്യ ലക്ഷ്മി. ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് സമയം താന്‍ ചിലവഴിക്കാന്‍ തുടങ്ങിയെന്നും ആവശ്യമില്ലാത്ത കാര്യങ്ങളില്‍ താന്‍ ഇന്‍ഫ്ലുന്‍സഡ് ആകാന്‍ തുടങ്ങിയപ്പോഴാണ് അത് ഉപേക്ഷിച്ചതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.
'ഇന്‍സ്റ്റഗ്രാമില്‍ ഒരുപാട് സമയം ഞാന്‍ ചിലവഴിക്കാന്‍ തുടങ്ങി. എത്ര സമയമാണ് അങ്ങനെ പോകുന്നതെന്ന് ഞാന്‍ അറിഞ്ഞില്ല. ഷോട്ടിന്റെ ഇടക്കുള്ള സമയം മറ്റുള്ളവരോട് സംസാരിക്കാതെ ഞാന്‍ റീലും കണ്ടിരിക്കും. ഞാന്‍ മാത്രമല്ല എന്റെ ചുറ്റുമുള്ള എല്ലാവരും അങ്ങനെ തന്നെയാണ്. വളരെ ഉയരത്തിലൊക്കെ ചില സമയത്ത് ലൈറ്റ് സെറ്റ് ചെയ്യാറുണ്ട്. ചില സമയത്ത് ലൈറ്റ് ബോയ്സ് മുകളില്‍ ഇരിക്കേണ്ട അവസ്ഥ ഉണ്ടാകാറുണ്ട്. ഞാന്‍ ഒരു ദിവസം നോക്കുമ്പോള്‍ ഒരു ചേട്ടന്‍ മുകളില്‍ ഇരുന്നു ഫോണില്‍ നോക്കുകയാണ്.എനിക്കും അത് തന്നെയായിരുന്നു പ്രശ്നം, ശ്രദ്ധ കുറയുന്നുണ്ടായിരുന്നു. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഞാന്‍ ഇന്‍ഫ്ലുന്‍സഡ് ആകാന്‍ തുടങ്ങി. പോരാത്തതിന് ഭയങ്കര ബഹളം. ഞാന്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ട്. എന്റെ ഡോഗിന് അക്കൗണ്ട് ഉണ്ട്. എന്തെങ്കിലും ആവശ്യത്തിന് നോക്കണമെങ്കില്‍ പെട്ടെന്ന് അത് മാത്രം നോക്കും എനിക്ക് അതിനൊരു ടൈം ലിമിറ്റ് ഉണ്ട്', നടിയുടെ വാക്കുകള്‍.
സോഷ്യല്‍ മീഡിയ അത്യാവശ്യമാണെന്ന ചിന്ത തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നാല്‍ അതിപ്പോള്‍ തന്നെ നിയന്ത്രിക്കുന്ന ഒന്നായി മാറിയിരിക്കുന്നുവെന്നും ആണ് ഐശ്വര്യ ലക്ഷ്മി നേരത്തെ പറഞ്ഞത്. സോഷ്യല്‍ മീഡിയയില്‍ ഇല്ലാതെയായാല്‍ ആളുകള്‍ തന്നെ മറക്കുമെന്നും എന്നാല്‍ താന്‍ ആ റിസ്‌ക് ഏറ്റെടുക്കാന്‍ തയ്യാറാണെന്നും ഐശ്വര്യ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചുകൊണ്ടാണ് ആരാധകരെ ഐശ്വര്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
.jpg)


