സ്പടികം സ്നീക് പീക് വീഡിയൊ റിലീസ് ചെയ്തു

മോഹന്‍ലാലിന്റെ മികച്ച ഹിറ്റുകളിലൊന്നായിരുന്നു 1995 മാര്‍ച്ച് 30 ല്‍ പുറത്തിറങ്ങിയ ‘സ്‍ഫടികം’.. ഭദ്രൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ‘സ്‍ഫടിക’മെന്ന ചിത്രം പുതിയ കാലത്തിന്റെ എല്ലാ സാങ്കേതിക വിദ്യകളോടെയും വീണ്ടും റിലീസ് ചെയ്യുകയാണ് . ചിത്രം ഈ മാസം 9ന് പ്രദർശനത്തിന് എത്തി. മികച്ച വിജയം നേടി ചിത്രം രണ്ടാം വാരത്തിലേക്ക് എത്തിയിരിക്കുകയാണ്. ഇപ്പോൾ സിനിമയിലെ സ്നീക് പീക് വീഡിയൊ റിലീസ് ചെയ്തു
ഓട്ടക്കാലണയ്ക്ക് വില ഉണ്ട് എന്ന് കാണിച്ചു തന്ന പ്രിയപ്പെട്ട പ്രേക്ഷകർക്കായി 4K പവർ എഞ്ചിൻ ഘടിപ്പിച്ച് നിങ്ങളുടെ സ്വന്തം ആടുതോമയുടെ രണ്ടാം വരവ് ഞങ്ങൾ ഉറപ്പിക്കുകയാണ്. ഫെബ്രുവരി 9 ന് സ്ഫടികം വീണ്ടും തിയേറ്ററുകളിൽ എത്തുന്നു. അപ്പോൾ എങ്ങനാ? എന്ന കുറിപ്പോടെയാണ് അദ്ദേഹം മോഷൻ പോസ്റ്റർ പുറത്തുവിട്ടത്. 2023 ഫെബ്രുവരി മാസം ഒമ്ബതിന് ‘സ്‍ഫടികം’ 4k അറ്റ്‍മോസില്‍ ആണ് ചിത്രം എത്തുന്നത്.