സൗഭാഗ്യ മൂന്ന് മാസം കൊണ്ട് 16 കിലോ കുറച്ചു ; വെയിറ്റ് ലോസ് ജേര്‍ണിയേക്കുറിച്ച് താരം

soubagya

ഒസംപിക് കുത്തിവെപ്പ് വണ്ണം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് സൗഭാഗ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒപ്പം വര്‍ക്കൗട്ടും ഡയറ്റിംഗുമുണ്ട്.

ഇന്‍ഫ്‌ലുവന്‍സര്‍ സൗഭാഗ്യ വെങ്കിടേശിന്റെ ട്രാന്‍സ്‌ഫോര്‍മേഷനാണ് ആരാധകരെ അമ്പരിപ്പിക്കുന്നത്. മൂന്ന് മാസം കൊണ്ട് 16 കിലോയാണ് സൗഭാഗ്യ കുറച്ചത്. ഇപ്പോഴിതാ വെയിറ്റ് ലോസ് ജേര്‍ണിയേക്കുറിച്ച് പറയുകയാണ് സൗഭാഗ്യ. ഒസംപിക് കുത്തിവെപ്പ് വണ്ണം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ടെന്ന് സൗഭാഗ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. ഒപ്പം വര്‍ക്കൗട്ടും ഡയറ്റിംഗുമുണ്ട്.

'16 കിലോ കുറഞ്ഞു. മൂന്ന് മാസമെടുത്തു. എല്ലാവര്‍ക്കും ഇതെടുക്കാന്‍ പറ്റില്ല. ഡോക്ടര്‍ നോക്കി അപ്രൂവ് ചെയ്തവര്‍ക്ക് മാത്രമേ എടുക്കാന്‍ പറ്റൂ. ഞാന്‍ അനുയോജ്യ കാന്‍ഡിഡേറ്റ് ആയിരുന്നു. അര്‍ജുന്‍ ചേട്ടന് ഇപ്പോള്‍ പറ്റില്ല. കുറേ ബ്ലഡ് വാല്യൂസ് കറക്ടാക്കാനുണ്ട്. അതൊക്കെ കഴിഞ്ഞിട്ട് എന്തായാലും എടുക്കും. ഡോക്ടര്‍ പറയുമ്പോഴേ എടുക്കാന്‍ പറ്റൂയെന്നും സൗഭാഗ്യ പറഞ്ഞു.

എന്തുകൊണ്ട് താന്‍ ഇഞ്ചക്ഷന്‍ എടുക്കുന്നു എന്ന കാര്യവും സൗഭാഗ്യ വ്യക്തമാക്കിയിട്ടുണ്ട്. ഒരു എളുപ്പവഴി എന്ന നിലയിലല്ല സൗഭാഗ്യ ഇഞ്ചക്ഷനിലേക്ക് പോയത്, തന്നാലാവും വിധം ശ്രമിച്ചിട്ടും തടി കുറയാത്തതിനെ തുടര്‍ന്നാണ് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തത്. ഒരു നേരം പോലും റസ്റ്റ് എടുക്കാതെ ജോലി ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ല. മറ്റു പല ആരോഗ്യ പ്രശ്നങ്ങളും വണ്ണം കൂടുതലായതിനാല്‍ നേരിട്ടതോടെയാണ് അവസാനം ഇഞ്ചക്ഷനിലേക്ക് എത്തിയത്. ഒസംപിക് മരുന്ന് യഥാര്‍ത്ഥത്തില്‍ പ്രമേഹ നിയന്ത്രണത്തിന് ഉദ്ദേശിച്ചുള്ളതാണെങ്കിലും, ഉപയോക്താക്കളില്‍ പകുതിയോളം പേരും ശരീരഭാരം കുറയ്ക്കാന്‍ വേണ്ടിയാണ് ഇതുപയോഗിക്കുന്നത്.

Tags