സൂര്യ ആരാധകരെ ആവേശം കൊള്ളിക്കാൻ ‘വടിവാസൽ’
Mar 8, 2025, 18:38 IST


സൂര്യ നായകനാകുന്ന വടിവാസൽ ചിത്രത്തിന് തുടക്കം. ജി വി പ്രകാശാണ് ചിത്രത്തിന്റെ സംഗീതങ്ങൾ സംവിധാനം ചെയ്യുന്നത്. തന്റെ ജോലികൾ ആരംഭിച്ചുവെന്നാണ് സ്റ്റുഡിയോയിൽ നിന്നുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ജി വി പ്രകാശ് കുറിച്ചത്. സൂര്യ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വടിവാസൽ.
വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റിലാണ് അണിയറയിൽ ഒരുങ്ങുന്നത്. ഷൂട്ടിംഗ് ഉടൻ ആരംഭിക്കുമെന്നാണ് വിവരം. സൂര്യയുടെ 45-ാമത്തെ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷമായിരിക്കും താരം വടിവാസലിലേക്ക് ജോയിൻ ചെയ്യുക.
വി ക്രിയേഷൻസിന്റെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ജല്ലിക്കട്ടിന്റെ പശ്ചാത്തലത്തിൽ ഒരു നോവലിനെ ആസ്പദമാക്കിയാണ് വടിവാസൽ നിർമിക്കുന്നത്. കാരി എന്ന കാളയെ പിടിച്ചുകെട്ടാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം.
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മൂന്ന് വർഷം മുമ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ച ചിത്രമാണ് വാടിവാസൽ. എന്നാൽ പിന്നീട് പല കാരണങ്ങളാൽ ഷൂട്ടിംഗ് മാറ്റിവയ്‌ക്കുകയായിരുന്നു