'ആകാശത്ത് നിന്ന് ബഹിരാകാശത്തേക്കെ'ന്ന് സോഷ്യൽ മീഡിയ ; പേളി മാണിയുടെ വിശദീകരണത്തിന് ട്രോളും വിമർശനവും ശക്തം

Social media reacts to the 'from the sky to space' remark; Pearle Maaney faces intense trolling and criticism over her explanation.

 നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കുറിപ്പിൽ ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി അവതാരകയും ഇൻഫ്ലുവൻസറുമായ പേളി മാണി എത്തിയിരുന്നു. എന്നാൽ ഇപ്പോൾ ആ വിശദീകരണത്തിന് ശക്തമായ ട്രോളും വിമർശനവുമാണ് നേരിടുന്നത്. താൻ ആത്മാർത്ഥമായി മനസിൽ തട്ടിയ എഴുതിയ കാര്യങ്ങളെ നെഗറ്റീവായി വ്യാഖ്യാനിച്ചത് വിഷമമുണ്ടാക്കിയെന്നും, മെച്ചപ്പെട്ട മനുഷ്യനാകാൻ ശ്രമിക്കുമെന്നുമാണ് പേളി വ്യക്തമാക്കിയത്.

വിശദീകരണത്തിൽ ആത്മാർത്ഥതയില്ലെന്നും കപട അഭിനയമാണെന്നുമാണ് ഭൂരിഭാഗം പേരുടെയും വിമർശനം. താൻ പങ്കുവെച്ച പഴയ കുറിപ്പ് വെറും വിവർത്തനം നടത്തുക മാത്രമാണ് പേളി ചെയ്തതെന്നും, ഈ ക്ലാരിഫിക്കേഷന് മറ്റൊരു ക്ലാരിഫിക്കേഷൻ കൂടി വേണ്ടിവരുമെന്നും ആളുകൾ ട്രോളുന്നു. മുൻപ് നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാൻ ഇത് കൊണ്ടും പേളിക്ക് സാധിച്ചില്ലെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.

Tags