മുഖം കൈവച്ച് മറച്ചുള്ള സിനിമാ പോസ്റ്ററിലെ സാമ്യതകള്‍ ചര്‍ച്ചയാക്കി സോഷ്യല്‍മീഡിയ
ദുല്‍ഖര്‍ ചിത്രം ഐ ആം ഗെയിം, മോഹന്‍ലാലിന്റെ എമ്പുരാന്‍, പൃഥ്വിരാജ് ചിത്രം ഖലീഫ തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകളിലെ ഒരു സാമ്യതയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
വമ്പന്‍ സിനിമകളുടെയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ക്കും വലിയ വരവേല്‍പ്പാണ് ലഭിക്കുന്നത്. ഇപ്പോഴിതാ അടുത്തിടെ പുറത്തിറങ്ങിയ ചില മലയാളം സിനിമകളുടെ പോസ്റ്ററിലെ സാമ്യതകള്‍ കണ്ടുപിടിച്ചിരിക്കുകയാണ് സിനിമാപ്രേമികള്‍.
ദുല്‍ഖര്‍ ചിത്രം ഐ ആം ഗെയിം, മോഹന്‍ലാലിന്റെ എമ്പുരാന്‍, പൃഥ്വിരാജ് ചിത്രം ഖലീഫ തുടങ്ങിയ സിനിമകളുടെ പോസ്റ്ററുകളിലെ ഒരു സാമ്യതയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഒരു കൈ കൊണ്ട് മുഖം മറച്ച തരത്തിലാണ് ഈ മൂന്ന് പോസ്റ്ററുകളും ഉള്ളത്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ഐ ആം ഗെയ്മിന്റെ ഫസ്റ്റ് ലുക്ക് ഇന്നലെയാണ് പുറത്തുവന്നത്. ഒരു കൈയില്‍ തോക്കും മറ്റേ കൈ മുഖം മറച്ചുകൊണ്ടുള്ള തരത്തിലുമാണ് പോസ്റ്ററുള്ളത്. ഒരു പക്കാ കളര്‍ഫുള്‍ വൈബിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്.
നേരത്തെ പുറത്തുവന്ന പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ടൈറ്റില്‍ പോസ്റ്ററും സമാനരീതിയില്‍ ഉള്ളതായിരുന്നു. ഒരു കൈ കൊണ്ട് മുഖം മറച്ച തരത്തിലാണ് പോസ്റ്ററില്‍ പൃഥ്വിരാജ് ഉള്ളത്. മോഹന്‍ലാല്‍ ചിത്രമായ എമ്പുരാന്റെ പുറത്തിറങ്ങിയ ഒരു പോസ്റ്ററും ഇത്തരത്തില്‍ ഉള്ളതായിരുന്നു. ഇത് പോസ്റ്ററുകളിലെ പുതിയ ട്രെന്‍ഡ് ആണോ എന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ കുറിക്കുന്നത്.
.jpg)


