' ബഹാസുരൻ' ചിത്രത്തിലെ സ്നീക് പീക് വീഡിയോ പുറത്തിറങ്ങി

dfj

സെൽവരാഘവൻ ഈ വർഷം അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു, ‘ബീസ്റ്റ്’, ‘സാനി കായിദം’ എന്നിവയിലെ അദ്ദേഹത്തിന്റെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു. ‘നാനേ വരുവേൻ’ എന്ന ചിത്രത്തിലും അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സെൽവരാഘവൻ തൻറെ മൂന്നാമത്തെ ചിത്രം  ‘ബഹാസുരൻ’ എന്ന് പേരിട്ടിരിക്കുന്നു.  U/A സർട്ടിഫിക്കറ്റുമായി ചിത്രം ഇന്ന്   പ്രദർശനത്തിന് എത്തും.  ചിത്രം സംവിധാനം ചെയ്യുന്നത് മോഹൻ ആണ്. നട്ടി നടരാജിനൊപ്പം സെൽവരാഘവനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

മോഹൻ സംവിധാനം ചെയ്യുന്ന സിനിമയുടെ : പുതിയ സ്നീക് പീക് വീഡിയോ  റിലീസ് ചെയ്തു .സംവിധായകൻ മോഹന്റെ നാലാമത്തെ ചിത്രമാണ് ബകാസുരൻ. അദ്ദേഹത്തിന്റെ മുൻ ചിത്രങ്ങളായ ‘ദ്രൗപതി’, ‘രുദ്ര താണ്ഡവം’ എന്നിവ കോളിവുഡിൽ സർപ്രൈസ് ഹിറ്റുകളായിരുന്നു.

 

Share this story