സ്മൃതി ഇറാനി 'തുളസിയായി' ടിവി സീരിയലിലേക്ക് തിരിച്ചെത്തുന്നു


മുംബൈ: ക്യും കി സാസ് ഭി കഭി ബഹു തി എന്ന സീരിയലിലെ തുളസി എന്ന കഥാപാത്രത്തിലൂടെയാണ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇന്ത്യൻ വീടുകളിൽ പരിചിതയായത്. ഷോയുടെ രണ്ടാം സീസണിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി റിപ്പോർട്ടുകൾ വരുകയാണ് ഇപ്പോൾ. ഒരു റിപ്പോർട്ട് അനുസരിച്ച്, നടിയും രാഷ്ട്രീയക്കാരിയുമായ സ്മൃതി ഇറാനി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് മടങ്ങിവരുന്നുവെന്നാണ് വിവരം. സെഡ്+ സുരക്ഷയിലാണ് ചിത്രീകരണം നടത്തുന്നത് എന്നാണ് വിവരം.
tRootC1469263">ക്യൂങ്കി സാസ് ഭി കഭി ബഹു തിയുടെ പുതിയ സീസൺ കഴിഞ്ഞ കുറച്ച് മാസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു, ഔദ്യോഗിക പ്രഖ്യാപനത്തിനായി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സ്മൃതി വീണ്ടും സെറ്റിൽ എത്തിയിരിക്കുന്നു എന്നാണ് ചില ബോളിവുഡ് മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ട് പറയുന്നത്.

സെറ്റുകളിലെ സുരക്ഷ വളരെ കർശനമാണെന്ന് ഇന്ത്യാ ഫോറത്തോട് ഒരു വൃത്തം പറഞ്ഞു. ഷൂട്ടിൻറെ ഏതെങ്കിലും ഭാഗം ചോരുന്നത് ഒഴിവാക്കാൻ മൊബൈൽ ഫോണുകൾ ടേപ്പ് ചെയ്യുന്നുണ്ട്, എല്ലാം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ അധിക മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും ഉയർന്ന സുരക്ഷയായ സെഡ് പ്ലസ് സുരക്ഷയിലാണ് ഈ ഷൂട്ട് എന്നാണ് വിവരം.
"അമർ ഉപാധ്യായ സർ, സ്മൃതി മാഡം, ഏക്താ കപൂർ മാഡം എന്നിവരൊഴികെ സെറ്റിലുള്ള എല്ലാവരുടെയും മൊബൈൽ ഫോണുകൾ ടേപ്പ് ചെയ്യും. എല്ലാവർക്കും മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുണ്ടാകും. സ്മൃതിയും കനത്ത സുരക്ഷയോടെയാണ് ഷൂട്ട് ചെയ്യുന്നത്, സെറ്റിലുള്ള എല്ലാവരും കർശനമായ സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കേണ്ടതുണ്ട്." ഈ വൃത്തം പറഞ്ഞു.
രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പാണ് സ്മൃതി ഇറാനി ആദ്യമായി തുളസി വിരാനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് അവരുടെ കഥാപാത്രം ഇന്ത്യൻ ടെലിവിഷനിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായി മാറി. 2000 മുതൽ 2008 വരെ ഈ പരമ്പര സംപ്രേഷണം ചെയ്തു. ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ശോഭ കപൂറും ഏക്താ കപൂറും ചേർന്നാണ് ഈ പരമ്പര നിർമ്മിച്ചത്.