'ചെറിയ കാര്യങ്ങൾ പോലും വഴക്കിലെത്തുന്നു ' , പരസ്പര സമ്മതപ്രകാരമുള്ള വേർപിരിയൽ ; ആദ്യ പ്രതികരണവുമായി ഹൻസിക

South Indian actress Hansika gets divorced

നാല് വർഷം നീണ്ടുനിന്ന വിവാഹജീവിതത്തിന് ശേഷം നടി ഹൻസിക വിവാഹമോചിതയായിരുന്നു. 2022 ലായിരുന്നു സോഹേൽ ഖതൂരിയയുമായുള്ള ഹൻസികയുടെ വിവാഹം. ഇപ്പോഴിതാ വിവാഹമോചനത്തിന് ശേഷം ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ഹൻസിക. 'ചർദി കാല' എന്ന പഞ്ചാബി വാക്യമാണ് ഹൻസിക തന്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. പ്രതിസന്ധി ഘട്ടത്തിലും പ്രതീക്ഷയോടെ മുന്നോട്ട പോവുക എന്നർത്ഥം വരുന്ന വാക്യമാണിത്.

tRootC1469263">

കഴിഞ്ഞ വർഷം മുതൽ താരം വിവാഹമോചിതയാവാൻ പോവുകയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട എവിടെയും ഹൻസിക പ്രതികരിച്ചിരുന്നില്ല. പരസ്പര സമ്മതപ്രകാരമുള്ള ഹർജിയിലൂടെയാണ് താരം വേർപിരിയലിന് അപേക്ഷ നൽകിയത്. മുംബൈയിലെ ബാന്ദ്ര കുടുംബകോടതിയാണ് ഇരുവർക്കും വിവാഹമോചന അനുവദിച്ചത്. വിവാഹമോചനത്തിന് പിന്നാലെ താരം ജീവനാംശം വാങ്ങിയിരുന്നില്ല.

വിവാഹശേഷം കുറച്ച് കാലം മാത്രമേ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നുവുള്ളുവെന്നും, അടിസ്ഥാനപരമായ പല വ്യത്യാസങ്ങളും ബന്ധത്തെ ബാധിച്ചിരുന്നതായും ചെറിയ കാര്യങ്ങൾ പോലും വാദ പ്രതിവാദങ്ങൾക്കും വഴക്കിനും വഴിയൊരുക്കുന്നുവെന്നും ദമ്പതികൾക്ക് ഒരേ വീട്ടിൽ താമസിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2022 ലായിരുന്നു ഇരുവരുടെയും വിവാഹം. സിനിമയിൽ ബാലതാരമായാണ് ഹൻസിക അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളുടെ ഭാഗമായി. ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ വില്ലൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ഹൻസിക അരങ്ങേറ്റം കുറിച്ചിരുന്നു. 2024 ൽ റിലീസായ ഗാർഡിയൻ എന്ന തമിഴ് ചിത്രമാണ് ഹൻസികയുടെ ഒടുവിലായി എത്തിയ ചിത്രം.

Tags