വൈഫൈ സ്ലോ ആണോ? ഇതൊന്ന് ചെയ്തു നോക്കു

wifi

വൈഫൈ സ്പീഡ് കുറഞ്ഞാൽ അപ്പോൾ നെറ്റിനെ കുറ്റം പറയുന്നവരാണ് നിങ്ങളെങ്കിൽ ഉറപ്പായും ഇത് വായിക്കണം. നെറ്റിന്റെ പ്രശ്നം കൊണ്ട് മാത്രം വൈഫൈയുടെ വേ​ഗത കുറയില്ല. കാരണം റൂട്ടറിരിക്കുന്ന സ്ഥലം കൂടി നോക്കേണ്ടതുണ്ട്. എവിടെയെങ്കിലും റൂട്ടർ വച്ചുകഴിഞ്ഞാൽ നെറ്റിന് സ്പീഡ് കിട്ടില്ല.

tRootC1469263">

വീടിന്റെ ഏകദേശം മധ്യഭാഗത്തായി റൂട്ടർ വച്ചാൽ എല്ലാ മുറികളിലേക്കും സിഗ്നൽ തുല്യമായി എത്താൻ സഹായിക്കും.ഇത് വഴി ഏത് മുറിയിൽ ഇരുന്നാലും നെറ്റ് കൃത്യമായ വേ​ഗത്തിൽ ലഭിക്കുകയും ചെയ്യും. ഇനി റൂട്ടർ താഴ്ന്ന സ്ഥലത്ത് വയ്ക്കുന്നതിനേക്കാൾ നല്ലത് ടേബിളിന്റെയോ ഷെൽഫിന്റെയോ മുകളിലായി വയ്ക്കുന്നതായിരിക്കും. സി​ഗ്നലിനെ ബ്ലോക്ക് ചെയ്യുന്ന രീതിയിലുള്ള ചുമരുകൾ വാതിലുകളും കുറവുള്ള ഭാഗത്ത് വയ്ക്കുന്നതാണ് കവറേജ് നല്ല രീതിയിൽ കിട്ടാൻ സഹായിക്കുക.

ഇനി റൂട്ടർ വയ്ക്കാൻ പാടില്ലാത്ത ചില സ്ഥലങ്ങളും ഉണ്ട്. ഇലക്ട്രോ മാ​ഗ്നറ്റിക് ഇന്റർഫിയറന്സ് ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട് ടിവി, ഫ്രിഡ്ജ്, മൈക്രോവേവ് പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് സമീപത്ത് റൂട്ടർ വയ്ക്കാതിരിക്കുക. കോർണർ റൂമിലോ സ്റ്റെയർകേസിന് താഴെയോ വയ്ക്കുന്നത് ഒഴിവാക്കുക. പഴയ റൂട്ടറാണെങ്കിൽ ഫെംവെയർ അപ്ഡേറ്റ് പരിശോധിക്കുക. വലിയ വീടാണെങ്കിൽ വൈഫൈ എക്സറ്റൻഡർ പരി​ഗണിക്കാവുന്നതാണ്.

Tags