ശിവകാർത്തികേയൻ ചിത്രം ‘മദ്രാസി’യുടെ റിലീസ് പ്രഖ്യാപിച്ചു


ശിവകാർത്തികേയൻ നായകനാക്കി എ.ആർ. മുരുഗദോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മദ്രാസി’. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 5ന് തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.
രുക്മിണി വസന്ത് നായികയായി അഭിനയിക്കുന്നു മദ്രാസി, അവരുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ്. ”മദ്രാസി ഒരു ആക്ഷൻ ചിത്രമാണ്. ഗജിനിയുടെ മാതൃകയിലായിരിക്കും ഇത്. ഇരുണ്ട വശങ്ങളുള്ള ഒരു പ്രണയകഥയാണിത്. അവസാന ഷെഡ്യൂൾ ഉൾപ്പെടെ ഏകദേശം 22 ദിവസത്തെ ഷൂട്ടിംഗ് ബാക്കിയുണ്ട്. ഏപ്രിൽ പകുതിയോടെ ചിത്രീകരണം പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” എന്നാണ് സിനിമയെ കുറിച്ച് നേരത്തെ മുരുഗദേസ് പറഞ്ഞത്. വിദ്യുത് ജാംവാൾ പ്രതിനായകനായി അഭിനയിക്കുന്ന ചിത്രത്തിൽ അനിരുദ്ധ് സംഗീതസംവിധായകനായി എത്തുന്നു.