ശാലിനിയ്ക്കും അജിത്തിനുമൊപ്പം ശിവകാർത്തികേയനും ആരതിയും
വെള്ളിയാഴ്ച നടന്ന സിഎസ്‌കെ - എസ്‌ആർഎച്ച് മത്സരം കാണാൻ ചെപ്പോക്ക് സ്റ്റേഡിയത്തിൽ എത്തിയ നടൻ അജിത് കുമാറിന്റെയും ശിവകാർത്തികേയന്റെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
അജിത്തിനൊപ്പം ശാലിനിയും മക്കളുമുണ്ടായിരുന്നു. അതേസമയം ഭാര്യ ആരതിയ്ക്ക് ഒപ്പമാണ് ശിവകാർത്തികേയൻ എത്തിയത്. അജിത്തും ശിവകാർത്തികേയനും ഭാര്യമാർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും മറന്നില്ല.
tRootC1469263">ഏപ്രിൽ 24നായിരുന്നു അജിത്തിന്റെയും ശാലിനിയുടെയും 25-ാം വിവാഹവാർഷികം. ആഘോഷപരിപാടിയിൽ നിന്നുള്ള വീഡിയോയും ശാലിനി പങ്കിട്ടിരുന്നു.
1999-ൽ ശരണിന്റെ അമർകളം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അജിത്ത് ശാലിനിയുമായി പ്രണയത്തിലായത്. 2000 ഏപ്രിലിൽ ചെന്നൈയിൽ നടന്ന ഒരു സ്വകാര്യചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികൾക്ക് 2008-ൽ മകൾ അനൗഷ്കയും 2015-ൽ മകൻ ആദ്വികും പിറന്നു.
.jpg)


