നായകനെ തൊടാനും പിടിക്കാനുമൊന്നും എനിക്ക് പറ്റില്ലെന്ന് നടി ശിവദ

sivada
ആദ്യം വിനീതേട്ടനെ കാണുന്നത് മഴ എന്ന ആല്‍ബത്തിന്റെ ഓഡിഷന്റെ അന്നാണ്. ഓഡിഷന്‍ ചെയ്തിട്ട് തന്നെ സെലക്‌ട് ചെയ്തു. എന്നിട്ട് വിനീതേട്ടന്റെ നാടായ കണ്ണൂരില്‍ തന്നെയായിരുന്നു ചിത്രീകരണം. മഴ പാട്ടില്‍ ഒരു സീനുണ്ട്. ഹീറോ തന്നെ കൈയ്യില്‍ പിടിച്ചിട്ട് ചെറുതായിട്ടൊന്ന് കെട്ടിപ്പിടിക്കും.

വിനീത് കുമാറിന്റെ കൂടെയുള്ള അഭിനയത്തെകുറിച്ചാണ് തുറന്നു പറയകയാണ് നടി ശിവദ, സ്വാസിക അവതാരകയായ റെഡ് കാര്‍പെറ്റില്‍ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്, ഞാന്‍ വിനീതേട്ടന്റെ കൂടെ ഒരു ആല്‍ബ൦ സോങ്ങില്‍ അഭിനയിച്ചിരുന്നു. 

ആദ്യം വിനീതേട്ടനെ കാണുന്നത് മഴ എന്ന ആല്‍ബത്തിന്റെ ഓഡിഷന്റെ അന്നാണ്. ഓഡിഷന്‍ ചെയ്തിട്ട് തന്നെ സെലക്‌ട് ചെയ്തു. എന്നിട്ട് വിനീതേട്ടന്റെ നാടായ കണ്ണൂരില്‍ തന്നെയായിരുന്നു ചിത്രീകരണം. മഴ പാട്ടില്‍ ഒരു സീനുണ്ട്. ഹീറോ തന്നെ കൈയ്യില്‍ പിടിച്ചിട്ട് ചെറുതായിട്ടൊന്ന് കെട്ടിപ്പിടിക്കും.

അതുപോലെ പാട്ടില്‍ നായകന്റെ മടിയിലിരിക്കുന്ന ഒരു സീനുണ്ട്. അത് ചെയ്യാന്‍ പറഞ്ഞപ്പോള്‍ 'അയ്യോ എന്നെ കൊണ്ട് അതൊന്നും പറ്റില്ല. ഞാനൊരിക്കലും ചെയ്യില്ല, നായകനെ തൊടാനും പിടിക്കാനുമൊന്നും എനിക്ക് പറ്റില്ല' എന്ന് തന്നെ പറഞ്ഞു. അന്ന് അമ്മയും കൂടെയുണ്ട്.

'ഇന്ന് നീ ഈ സീന്‍ ചെയ്യാതെ പിന്നീട് വല്ല സിനിമയിലും അഭിനയിക്കാന്‍ പോയിട്ട് കെട്ടിപ്പിടിക്കുകയോ ഉമ്മ കൊടുക്കുകയോ ചെയ്താല്‍ ഞാന്‍ അന്ന് വന്ന് നിന്നെ തല്ലും' എന്നാണ് വിനീതേട്ടന്‍ തന്റെ അമ്മയുടെ മുന്നില്‍ വച്ച്‌ പറഞ്ഞത് എന്നാണ് ശിവദ പറയുന്നത്.

മഴ പാട്ടില്‍ അഭിനയിച്ചത് സുധി എന്ന് പറയുന്നൊരു ചേട്ടനാണ്. ശരിക്കും രണ്ടാളും രണ്ട് അതിര്‍ത്തിയില്‍ നിന്നിട്ടാണ് അതില്‍ കെട്ടിപ്പിടിക്കുന്ന സീനൊക്കെ എടുത്തിരിക്കുന്നത്. തൊട്ടും തൊടാതെയുമൊക്കെയായിട്ടാണ് അഭിനയിച്ചത്. ഇന്നത് കാണുമ്ബോള്‍ ചമ്മലാണ് തോന്നുന്നത് എന്നും ശിവദ പറഞ്ഞു. 

Share this story