ശിവ കാര്‍ത്തികേയന്‍ ചിത്രം പരാശക്തിയുടെ റിലീസും വൈകുമോ ?

parasakthi

റിലീസിന് രണ്ട് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഇനിയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അണിയറപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടില്ല.

ജനനായകന് ഒപ്പം റിലീസ് പ്രഖ്യാപിച്ച സിനിമയാണ് ശിവകാര്‍ത്തികേയന്റെ പരാശക്തി. ഇപ്പോഴിതാ ഈ സിനിമയ്ക്കും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വില്ലനായി മാറുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
സെന്‍സര്‍ ബോര്‍ഡര്‍ പരാശക്തി ദിവസങ്ങള്‍ക്ക് മുന്‍പ് കാണുകയും ചില മാറ്റങ്ങള്‍ നിര്‍ദേശിച്ച് സിനിമയെ റിവൈസിംഗ് കമ്മറ്റിക്ക് അയക്കുകയും ചെയ്തിരുന്നു. ബോര്‍ഡ് അംഗങ്ങള്‍ ചിത്രം കണ്ട് സിനിമയ്ക്ക് യുഎ സര്‍ട്ടിഫിക്കറ്റ് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ റിലീസിന് രണ്ട് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഇനിയും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അണിയറപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിട്ടില്ല. സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് വൈകുകയാണെങ്കില്‍ പരാശക്തിയുടെ റിലീസും മാറ്റിവെക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സിനിമയ്ക്ക് ഇന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും ജനുവരി 10 ന് തന്നെ പരാശക്തി പുറത്തിറങ്ങുമെന്നും ചില ട്വിറ്റര്‍ ട്രാക്കര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

tRootC1469263">

Tags