ബോക്സ് ഓഫീസിൽ വിജയ കുതിപ്പ് തുടർന്ന് സിതാരെ സമീൻ പർ

sithare
sithare

 ബോക്സ് ഓഫീസിൽ ഇടം നേടുകയാണ് ആമിർ ഖാൻ ചിത്രം സിതാരെ സമീൻ പർ. ചൊവ്വാഴ്ച ചിത്രത്തിന്റെ ആഭ്യന്തര ബോക്സ് ഓഫീസ് കളക്ഷൻ 130 കോടി രൂപ കടന്നു. ജൂൺ 20 ന് റിലീസ് ചെയ്ത ചിത്രം രണ്ടാം ആഴ്ചയിലും ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. ജൂലൈ ഒന്നിന് ചിത്രം നാല് കോടി നേടിയെന്നാണ് സാക്നിൽക്ക് പുറത്ത് വിടുന്ന വിവരങ്ങൾ.

tRootC1469263">

ആഗോളതലത്തിൽ, ആമിർ ഖാനും ജെനീലിയ ഡിസൂസയും അഭിനയിച്ച ചിത്രം ആകെ 202.4 കോടി രൂപ ക്ലബ്ബിൽ നേടി. ഇതിൽ ഇന്ത്യയിൽ നിന്നും 151.4 കോടി ഗ്രോസ് കളക്ഷനും വിദേശ വിപണികളിൽ നിന്നും 51 കോടി രൂപയും ലഭിച്ചു. ആർ എസ് പ്രസന്നയാണ് ചിത്രത്തിന്റെ സംവിധായകൻ. ആമിർ ഖാൻ, അപർണ പുരോഹിത്, രവി ഭഗ്ചന്ദ്ക എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. ഏറെ ജനപ്രിയ ചിത്രം താരേ സമീൻ പറിന്റെ തുടർച്ചയാണ് സിത്താരെ സമീൻ പർ.

Tags