പ്രണയിച്ച പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ പാട്ട് പാടി, നാട്ടുകാര്‍ ഓടിച്ചിട്ട് തല്ലിയ ഓര്‍മ പങ്കുവെച്ച് അക്ഷയ് കുമാര്‍
പുരുഷന്മാര്‍ സ്ത്രീകളുടെ മനസ്സ് കീഴടക്കാന്‍ നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചയ്ക്കിടയിലാണ് അക്ഷയ് കുമാര്‍ തന്റെ അനുഭവം പറയുന്നത്.
ആരാധകര്‍ ഏറെയുള്ള നടനാണ് അക്ഷയ് കുമാര്‍. കോളേജ് കാലഘട്ടത്തില്‍ തനിക്കുണ്ടായിരുന്ന ഒരു പ്രണയത്തേക്കുറിച്ച് പറയുകയാണ് അദ്ദേഹം ഇപ്പോള്‍. 40 വര്‍ഷം മുന്നേയുള്ള കഥയാണ് അദ്ദേഹം പറഞ്ഞത്. പുരുഷന്മാര്‍ സ്ത്രീകളുടെ മനസ്സ് കീഴടക്കാന്‍ നടത്തുന്ന പരിശ്രമങ്ങളെക്കുറിച്ച് നടന്ന ചര്‍ച്ചയ്ക്കിടയിലാണ് അക്ഷയ് കുമാര്‍ തന്റെ അനുഭവം പറയുന്നത്.
tRootC1469263">കോളേജില്‍ പഠിക്കുമ്പോള്‍ എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. അവളെ ആകര്‍ഷിക്കാന്‍ ഏറെ പരിശ്രമിച്ചു. ഞാന്‍ ഈ കുട്ടിയെ ഇമ്പ്രസ് ചെയ്യാന്‍ വേണ്ടി ഒരു പാട്ട് പഠിക്കുകയും ഗിറ്റാര്‍ വായിക്കാന്‍ അറിയാവുന്ന ഒരു സുഹൃത്തിനെ കൂട്ടുപിടിക്കുകയും ചെയ്തു. രണ്ടുപേരും ചേര്‍ന്ന് പെണ്‍കുട്ടിയുടെ വീടിന് മുന്നില്‍ പോയി ഒരു സംഗീത പ്രകടനം തന്നെ നടത്തി. സുഹൃത്ത് ഗിറ്റാര്‍ വായിക്കുമ്പോള്‍ ഞാന്‍ പാട്ട് പാടും. എന്നാല്‍ വലിയൊരു ട്വിസ്റ്റായിരുന്നു ഞങ്ങളെ കാത്തിരുന്നത്.
പാട്ടുകേട്ട് പുറത്തിറങ്ങിയ പെണ്‍കുട്ടിയുടെ അയല്‍വാസികള്‍ ചേര്‍ന്ന് എന്നെയും സുഹൃത്തിനെയും ഓടിച്ചിട്ട് അടിച്ചു. ഞങ്ങള്‍ രണ്ടുപേരും അന്ന് നല്ലതുപോലെ തല്ലുവാങ്ങി,' അക്ഷയ് കുമാര്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അവതാരകനായ ഷോയുടെ പുതിയ എപ്പിസോഡിലാണ് തമാശനിറഞ്ഞ കഥ അക്ഷയ് കുമാര്‍ പങ്കുവെച്ചത്.
.jpg)


