​പ്രിയ പാട്ടുകാരൻ ഉമ്മർക്ക വി​ട​വാ​ങ്ങി

umar

മ​ല​പ്പു​റം : പൂ​ന്താ​നം ദി​നാ​ഘോ​ഷ വേ​ദി​യി​ൽ പാ​ട്ട് പാ​ടി മു​ഴു​വ​നാ​ക്കു​ന്ന​തി​ന് മു​മ്പ് പാ​ട്ടു​ജീ​വി​ത​ത്തി​ൽ നി​ന്നും സം​ഗീ​ത വേ​ദി​ക​ളി​ൽ നി​ന്നും ഉ​മ്മ​ർ​ക്ക വി​ട​വാ​ങ്ങി. സ​ദ​സ്സ് മു​ഴു​വ​ൻ പാ​ട്ടി​ൽ ല​യി​ച്ചി​രു​ന്ന നേ​ര​ത്താ​ണ് കു​ഴ​ഞ്ഞു​വീ​ണ് ഒ​രു നാ​ടി​ന്‍റെ പാ​ട്ടു​കാ​ര​ൻ മ​ൺ​മ​റ​ഞ്ഞ​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ആ​ക്ക​പ്പ​റ​മ്പ് പൂ​ന്താ​വ​ന​ത്ത് ദീ​ർ​ഘ​കാ​ല​മാ​യി റേ​ഷ​ൻ​ക​ട ന​ട​ത്തു​ന്ന തൊ​ട്ടി​ക്കു​ള​ത്തി​ൽ ഉ​മ്മ​റാ​ണ് (72) ക​ലാ​സ്നേ​ഹി​ക​ളെ​യും നാ​ടി​നെ​യും ദുഃ​ഖ​ത്തി​ലാ​ഴ്ത്തി കു​ഴ​ഞ്ഞു​വീ​ണ് ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

നാ​ട്ടു​കാ​ർ​ക്ക് മു​ഴു​വ​ൻ പ്രി​യ​ങ്ക​ര​നാ​യ ഉ​മ്മ​ർ​ക്ക ക​ല്ല്യാ​ണ​വേ​ദി​ക​ളി​ല​ട​ക്കം പ്രാ​യം മ​റ​ന്ന് പ​ഴ​യ​കാ​ല പാ​ട്ടു​ക​ൾ ല​യി​ച്ചു​പാ​ടാ​റു​ണ്ട്. ശ​നി​യാ​ഴ്ച ക​വി പൂ​ന്താ​ന​ത്തി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ ഭാ​ഗ​മാ​യി ന​ട​ന്ന ക​ലാ​പ​രി​പാ​ടി​യി​ൽ രാ​ത്രി 10 മ​ണി​യോ​ടെ പാ​ട്ടു​പാ​ടു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തി​ന്‍റെ​യും പൂ​ന്താ​നം ഇ​ല്ലം ക്ഷേ​ത്ര​സ​മി​തി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി നി​ല​മ്പൂ​ർ ആ​യി​ഷ​യാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. പൂ​ന്താ​നം വി​ഷ്ണു-​ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മു​ള്ള വ​യ​ലി​ലാ​ണ് സ്റ്റേ​ജ് സ​ജ്ജീ​ക​രി​ച്ചി​രു​ന്ന​ത്. നാ​ട്ടി​ലെ പാ​ട്ടു​കൂ​ട്ട​മാ​യ ‘വോ​യ്സ് ഓ​ഫ് പൂ​ന്താ​നം’ അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള​ക്കി​ടെ പാ​ടാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ചെ​ത്തി​യ ഉ​മ്മ​ർ​ക്ക​ക്കും അ​വ​സ​രം ന​ൽ​കു​ക​യാ​യി​രു​ന്നു.

പ​തി​നാ​ലാം രാ​വു​ദി​ച്ച​ത് മാ​ന​ത്തോ ക​ല്ലാ​യി​ക​ട​വ​ത്തോ.... എ​ന്നു തു​ട​ങ്ങു​ന്ന പാ​ട്ട്​ പാ​തി​യി​ലെ​ത്തി​യ​തോ​ടെ ഉ​മ്മ​ർ​ക്ക കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ, തു​ട​ർ​ന്നു ന​ട​ക്കാ​നി​രു​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ സം​ഘാ​ട​ക​ർ നി​ർ​ത്തി​വെ​ച്ചു. നാ​ട്ടു​കാ​ർ ഉ​ട​നെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഉ​മ്മ​ർ​ക്ക ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് പൂ​ന്താ​വ​നം ജു​മാ​മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി. ഭാ​ര്യ: നൂ​ർ​ജ​ഹാ​ൻ. മ​ക്ക​ൾ: സ​മീ​ല, സ​മീ​ന, ഷ​മീ​മ, സെ​മി​യ്യ. സ​ഹോ​ദ​ര​ങ്ങ​ൾ: അ​ബ്ദു​ൽ​ഖാ​ദ​ർ, മു​ഹ​മ്മ​ദാ​ലി, പ​രേ​ത​രാ​യ മു​ഹ​മ്മ​ദ്, അ​ബൂ​ബ​ക്ക​ർ.

Share this story