ചെറുപ്പം മുതല്‍ താന്‍ ഒരു അല്ലു അര്ജുന് ആരാധിക ; അനശ്വര
പിന്നീടാണ് അദ്ദേഹം തെലുങ്ക് നടനാണെന്ന് മനസിലാക്കിയത്',
ചെറുപ്പം മുതല്‍ താന്‍ ഒരു അല്ലു അര്ജുന് ആരാധികയാണെന്ന് നടി അനശ്വര രാജന്. ആ സമയത്ത് അല്ലു അര്ജുന് ഒരു തെലുങ്ക് നടനാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ എല്ലാ സിനിമകളും മലയാളത്തിലേക്ക് ഡബ്ബ് ചെയ്താണ് കണ്ടുകൊണ്ടിരുന്നതെന്നും നടി പറഞ്ഞു. അല്ലു അര്‍ജുന്റെ 'ഹാപ്പി' സിനിമ വീണ്ടും തിയേറ്ററുകളിലെത്തിയപ്പോഴുള്ള അനുഭവവും നടി പങ്കുവെച്ചു.
'ചെറിയ പ്രായം മുതല്‍ ഞാന്‍ അല്ലു അര്ജുന് സാറിന്റെ വലിയ ആരാധികയാണ്. അദ്ദേഹം ഒരു തെലുങ്ക് നടനാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് വരുമായിരുന്നു. ആ മലയാളം ഡബ്ബിങ് ചെയ്തിരുന്നത് ഒരു മലയാളം സംവിധായകനായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ ശബ്ദം നമുക്ക് വളരെ പരിചിതമായിരുന്നു. അങ്ങനെയാണ് ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടുവളര്‍ന്നത്. പിന്നീടാണ് അദ്ദേഹം തെലുങ്ക് നടനാണെന്ന് മനസിലാക്കിയത്', അനശ്വര പറഞ്ഞു.
'ഹാപ്പി കേരളത്തില്‍ വീണ്ടും റിലീസ് ചെയ്തപ്പോള്‍ എനിക്ക് ഒരു ഫ്ലൈറ്റ് ഉണ്ടായിരുന്നു. പക്ഷേ, എനിക്ക് ആ സിനിമ തിയേറ്ററില്‍ കാണണമെന്ന് വലിയ ആഗ്രഹമായിരുന്നു. എങ്ങനെയെങ്കിലും കാണണമെന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെ ഞാനും എന്റെ സുഹൃത്തുക്കളും കൂടി സിനിമ കാണാന്‍ പോയി. ആ സിനിമയ്ക്ക് പ്രേക്ഷകരില്‍നിന്ന് ലഭിച്ച ഊര്‍ജം പറഞ്ഞറിയിക്കാന്‍ കഴിയാത്തതായിരുന്നു. അവര്‍ സിനിമ ആഘോഷിക്കുകയായിരുന്നു. പാട്ടുകള്‍ വരുമ്പോഴെല്ലാം ആളുകള്‍ തിയേറ്ററില്‍ ഡാന്‍സ് ചെയ്യുകയായിരുന്നു. മലയാളത്തിലെ താരങ്ങളെ നമ്മള് ആഘോഷിക്കുന്നതുപോലെ തന്നെയായിരുന്നു അത്. ഞാന്‍ എപ്പോഴും അല്ലു അര്ജുന് സാറിന്റെ ആരാധികയാണ്', അനശ്വര കൂട്ടിച്ചേര്‍ത്തു.
.jpg)

