'ദാസ്' ആയി ചിമ്പു ; വെട്രിമാരന്റെ 'അരസൻ' ദീപാവലി ഗ്ലിംപ്സ് വൈറൽ

arasan

 വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റർ ചിത്രമായ 'അരസൻ' പുതിയ ദീപാവലി ഗ്ലിംപ്സിലൂടെ ശ്രദ്ധ നേടുന്നു. ചിമ്പു എന്നറിയപ്പെടുന്ന സിലമ്പരശൻ ടി.ആറിന്റെ കഥാപാത്രമായ ദാസിനെയാണ് വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ആക്ഷൻ രംഗങ്ങളും തീപ്പൊരി പശ്ചാത്തലവുമാണ് ഗ്ലിംപ്സിന്റെ പ്രധാന ആകർഷണം.

വിജയ് സേതുപതി, പ്രിയങ്ക മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്. ചിമ്പുവും വെട്രിമാരനും ഒന്നിക്കുന്ന ചിത്രം പ്രഖ്യാപിച്ചതു മുതൽ ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയുണ്ട്.

ദീപാവലി ആശംസകൾക്കൊപ്പം പുറത്തുവിട്ട പ്രമോയിൽ അരിവാളുമായി എതിരാളികളെ നേരിടുന്ന കഥാപാത്രത്തിന്റെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കഥയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും ഗ്ലിംപ്സ് സിനിമാപ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

Tags