സിഡ്‍നിയില്‍ അവധി ആഘോഷിച്ച് സാറാ അലി ഖാൻ
Sat, 11 Feb 2023

2018ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്‍പുത് ആണ് നായകനായി അഭിനയിച്ചത്
ബോളിവുഡ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സാറാ അലി ഖാൻ. സെയ്‍ഫ് അലി ഖാന്റെയും അമൃത സിംഗിന്റെയും മകളാണ് സാറാ അലി ഖാൻ.സാറാ പങ്കുവെച്ച തന്റെ അവധിക്കാല ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
സിഡ്‍നിയിലെ ബീച്ചില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് സാറാ അലി ഖാൻ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെ പേരാണ് സാറാ പങ്കുവെച്ച ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'കേദര്‍നാഥ്' എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് സാറാ അലി ഖാൻ ആദ്യമായി നായികയായത്.
2018ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തില്‍ സുശാന്ത് സിംഗ് രജ്‍പുത് ആണ് നായകനായി അഭിനയിച്ചത്. 'കേദര്‍നാഥ്' എന്ന ചിത്രത്തിലെ അഭിനയത്തിന് സാറാ അലി ഖാന് മികച്ച പുതുമുഖ നായികയ്‍ക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചിരുന്നു.