മെലിഞ്ഞവളെന്ന പരിഹാസം, രോഗി എന്നൊന്നും വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല; ചെയ്യുന്ന വർക്കൗട്ടിൽ മൂന്നെണ്ണമെങ്കിലും ചെയ്തുകാണിക്കെന്ന് സാമന്ത

samantha
samantha


തന്റെ ശരീരത്തെ പരിഹസിക്കുന്നവർക്കുള്ള മറുപടിയുമായി നടി സാമന്ത റൂത്ത് പ്രഭു. തന്റെ സോഷ്യൽ മീഡിയാ പേജിൽ കഠിനമായി വർക്കൗട്ട് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പരിഹാസങ്ങളോട് അവർ പ്രതികരിച്ചത്. 

"കാര്യം ഇതാണ്. എന്നെ മെലിഞ്ഞവൾ, രോഗി എന്നൊന്നും വിളിക്കാൻ നിങ്ങൾക്ക് അവകാശമില്ല. നിങ്ങൾക്ക് ഇതിൽ മൂന്നെണ്ണമെങ്കിലും ചെയ്യാൻ കഴിയില്ലെങ്കിൽ... ആ വരികൾക്കിടയിൽ വായിക്കുക," അവർ എഴുതി. തന്റെ രൂപത്തെക്കുറിച്ച് ആളുകൾ സാധാരണ അഭിപ്രായങ്ങൾ പറയുന്നത് തനിക്ക് മടുത്തുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് സാമന്ത ഇങ്ങനെ കുറിച്ചത്.

tRootC1469263">

തന്റെ ശരീരഭാരത്തെക്കുറിച്ചോ രൂപത്തെക്കുറിച്ചോ ഉള്ള അഭിപ്രായങ്ങൾക്ക് സാമന്ത മറുപടി പറയുന്നത് ഇത് ആദ്യമായിട്ടല്ല. കഴിഞ്ഞവർഷം നവംബറിൽ ശരീരഭാരം വർധിപ്പിക്കണമെന്ന് ഒരു ഫോളോവർ കമന്റിലൂടെ ആവശ്യപ്പെട്ടിരുന്നു. തന്റെ അവസ്ഥയ്ക്ക് ആവശ്യമായ കർശനമായ ആൻ്റി-ഇൻഫ്ലമേറ്ററി ഡയറ്റിലാണ് ഇപ്പോഴുള്ളത്. ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നത് തടയുന്നു, ഒരു പ്രത്യേക ഭാരത്തിൽ നിലനിർത്തുകയാണ് ചെയ്യുന്നത് എന്നാണ് ഇതിനവർ മറുപടി നൽകിയത്. ഇത് 2024 ആണെന്ന് ഓർമ്മിക്കണമെന്നും അന്ന് നടി ആവശ്യപ്പെട്ടിരുന്നു. മയോസൈറ്റിസുമായി താൻ പോരാടുന്നതിനെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടുള്ളയാളാണ് സാമന്ത. 
 

Tags